ലോകകപ്പ് മുന്നൊരുക്കം: ബ്രസീല്‍ ക്രൊയേഷ്യയ്‌ക്കെതിരെ, മത്സരം ഇന്ത്യന്‍ സമയം 7.30ന് ലിവര്‍പൂളിന്റെ കളിത്തട്ടില്‍, പരിശീലനത്തിനിടെ പരിക്കേറ്റ നെയ്മര്‍ പുറത്ത്
ലണ്ടന്‍: (www.kvartha.com 03.06.2018) ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി തങ്ങളുടെ ആദ്യം സൗഹൃദ മത്സരത്തിനൊരുങ്ങി ബ്രസീല്‍. ഞായറാഴ്ച ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്‌ക്കൊപ്പമാണ് ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുന്നത്. റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളും അഞ്ച് തവണ ലോക ചാംപ്യന്മാരുമായ ബ്രസീല്‍ സൗഹൃദ അങ്കത്തിനിറങ്ങുമ്പോള്‍ മികച്ച ജയത്തില്‍ കുറഞ്ഞൊതൊന്നും ബ്രസീല്‍ പ്രതീക്ഷിക്കില്ല. ഇന്ത്യന്‍ സമയം 7.30 നാണ് മത്സരം.
പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിനെ പുറത്തിരുത്തിയാണ് ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ ഇറങ്ങുക. നെയ്മറിന്റെ അഭാവത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോയും ഗാബ്രിയേല്‍ ജീസസുമാണ് ബ്രസീലിന്റെ മുന്നേറ്റ നിരയെ നയിക്കുക.
ഞായറാഴ്ച നടക്കുന്ന മറ്റു സൗഹൃദ മല്‍സരങ്ങളില്‍ ശക്തരായ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും അല്‍ബേനിയ ഉക്രെയ്‌നിനെയും കോസ്റ്ററിക്ക നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും സൗദി അറേബ്യ പെറുവിനെയും നേരിടും.
Keywords: Brazil, World Cup, Fifa, Liverpool, News, World, Football, Sports, Neymar, London, Brazil - Croatia friendly match on Sunday 7.30 IST

Powered by Info News For You

Comments
Post a Comment