70 വര്‍ഷമായി ആഹാരവും വെള്ളവുമില്ലാതെ ജീവിതം; യോഗി പ്രഹ്ളാദ് ജാനിയുടെ ദൈനംദിന ജീവിതം യോഗയും ധ്യാനവും മാത്രം; എ പി ജെ അബ്ദുല്‍ കലാം വരെ പഠനം നടത്തിയ ഈ ശരീരത്തിന്റെ രഹസ്യമറിയാതെ ശാസ്ത്രലോകം, ആശ്രമത്തിലെ സന്ദര്‍ശകനായി മോദിയും

മെഹ്സാനാ: (www.kvartha.com 12.06.2018) 70 വര്‍ഷമായി ആഹാരവും വെള്ളവുമില്ലാതെ ജീവിക്കുന്ന യോഗി പ്രഹ്ളാദ് ജാനിയുടെ ദൈനംദിന ജീവിതം ശാസ്ത്രലോകത്തിന് പോലും ചോദ്യചിഹ്നമാകുന്നു. ഏഴ് പതിറ്റാണ്ടായി ഗുജറാത്തിലെ മെഹ്സാനയിലെ ചാരോഡ് ഗ്രാമത്തിലെ 88 കാരനായ യോഗി പ്രഹ്ളാദ് ജാനി ജീവിക്കുന്നത് യോഗയും ധ്യാനവും കൊണ്ടുമാത്രം.

ശ്വാസജീവി എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിക്കുന്നത്. ചുവന്ന വസ്ത്രം ധരിച്ച് മാത്രം പതിവായി കാണപ്പെടുന്ന യോഗിയെ 'മാതാജി' എന്നും ആളുകള്‍ വിളിക്കുന്നു. ജാനിയുടെ അസാധാരണജീവിതം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഇദ്ദേഹം ഈ കാരണം കൊണ്ടു തന്നെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. ഇന്ത്യയുടെ മൂന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ഇന്നും രഹസ്യമറിയാതെ ശാസ്ത്രലോകം കുഴയുകയാണ്.



അംബാ ദേവിയുടെ ഭക്തനായ യോഗി പതിവായുള്ള യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് ഊര്‍ജ്ജം സംഭരിക്കുന്നതെന്നാണ് പറയുന്നത്. നിരവധിയാളുകള്‍ പ്രശ്ന പരിഹാരം തേടി ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. ഒരു തുകയും ഫീസായി ഈടാക്കാതെയാണ് ഇദ്ദേഹത്തിന്റെ സേവനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ ആശ്രമത്തിലെ സന്ദര്‍ശകനാണ്.

ആശ്രമത്തിലെ ചെടികളെക്കുറിച്ചും ഇതിനിടയില്‍ പഠനം നടന്നിരുന്നു. എന്നിട്ടൊന്നും ജാനിയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ന്യായീകരണം നടത്താന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ പ്രഹ്ളാദ് ജാനിയില്‍ ഒരു നിരീക്ഷണ പഠനം നടത്തിയിരുന്നു. 15 ദിവസത്തേക്ക് ജാനിയെ തനിച്ചു വിടുകയും ക്യാമറയില്‍ നിരീക്ഷണം നടത്തുകയും ചെയ്തു.

അതിന് ശേഷം എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്സ്റേ സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും നടത്തി. എല്ലാം ക്യാമറയിലൂടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പീരിയോഡിക് ക്ലിനിക്കല്‍, ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങി കഴിയാവുന്ന എല്ലാ പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നിട്ടും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല.

Keywords: India, National, News, Gujarat, A.P.J Abdul Kalam, Narendra Modi, Religion, Food, Drinking Water, This Yogi Claims To have Survived Without Food, Water For Over 70 Years



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?