'കാലാ'യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി; ജൂണ്‍ 7 ന് ചിത്രം തിയേറ്ററില്‍ എത്തും

ന്യൂഡല്‍ഹി: (www.kvartha.com 06.06.2018) രജനീകാന്ത് ചിത്രം 'കാലാ'യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി. അതിനിടെ നേരത്തേ തീരുമാനിച്ചതുപോലെ ജൂണ്‍ ഏഴിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നു നിര്‍മാതാക്കള്‍ അറിയിച്ചു. കാവേരി നദീതര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുത്ത നടന്‍ രജനീകാന്തിനെതിരെ കര്‍ണാടകയിലാണു പ്രതിഷേധം ശക്തമായത്.

SC lifts stay on release of Rajinikanth's Kaala; Pa Ranjith film will hit screens as scheduled on 7 June, New Delhi, News, Cinema, Entertainment, Supreme Court of India, Trending, Theater, Released, National

ഇതേതുടര്‍ന്നാണു വിവിധ സംഘടനകള്‍ കാലായ്‌ക്കെതിരെ തിരിഞ്ഞത്. കാലാ തിയേറ്ററുകളില്‍ എത്തിയാല്‍ സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമ നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണു നിര്‍മിച്ചത്.

Keywords: SC lifts stay on release of Rajinikanth's Kaala; Pa Ranjith film will hit screens as scheduled on 7 June, New Delhi, News, Cinema, Entertainment, Supreme Court of India, Trending, Theater, Released, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?