കര്‍ണാടകയില്‍ കണ്ടത് ചെറുത്, മദ്ധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയെന്ന് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഭോപാല്‍: (www.kvartha.com 04.06.2018) കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ വോട്ടര്‍ ഐഡി കാര്‍ഡ് തട്ടിപ്പിന് സമാനമായ തട്ടിപ്പ് മദ്ധ്യപ്രദേശിലും അരങ്ങേറുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ ഏതാണ്ട് 60 ലക്ഷം വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതായി കോണ്‍ഗ്രസ് പറയുന്നു. ഉടനെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‌പെടുത്തി.

മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് എന്നിവര്‍ അടങ്ങിയ സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

National, Madhya Pradesh, Election Commission

അഞ്ച് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്.

1. വോട്ടേഴ്‌സ്  ലിസ്റ്റ് പുന പരിശോധിക്കണം.

2. റിട്ടേണിംഗ് ഓഫീസറില്‍ നിന്നും വോട്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കണം.

3. വ്യാജ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കണം.

 4. പുതിയ ലിസ്റ്റിലും ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

5. ഇത്തരം ഉദ്യോഗസ്ഥരെ ആറ് മുതല്‍ 10 വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കണം.

കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന്റെ നിജ സ്ഥിതി അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The ghost of fake voter id has come back to haunt the Election Commission once again. After the fake voter id scam in the southern state of Karnataka, it is Madhya Pradesh this time.

Keywords: National, Madhya Pradesh, Election Commission 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?