കാണാതായ 6 വയസുകാരിയുടെ മൃതദേഹം കഴുത്തറുത്തനിലയില്‍ ഓവുചാലില്‍ കണ്ടെത്തി; സ്വകാര്യ ഭാഗങ്ങളില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് പോലീസ്

യമുനാനഗര്‍ (ഹരിയാന): (www.kvartha.com 04.06.2018) കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ഓവു ചാലില്‍ കണ്ടെത്തി. ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ ബലേഗ്രാമിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് പോലീസ് സംഭവം പുറത്തറിയിച്ചത്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതായിരിക്കുമെന്ന് യമുനാനഗര്‍ എസ്.പി രാജേഷ് കാലിയ പറഞ്ഞു. കൂര്‍ത്ത ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

6-year-old girl’s body found in a pit in Haryana, police suspect molest, Police, News, Dead Body, Molestation, Case, Crime, Criminal Case, Protest, National

ജാര്‍ഖണ്ഡില്‍ നിന്നും കുടിയേറി താമസിച്ച തൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചിലരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എസ്.പി അറിയിച്ചു. സംഭവത്തില്‍ കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6-year-old girl’s body found in a pit in Haryana, police suspect molest, Police, News, Dead Body, Molestation, Case, Crime, Criminal Case, Protest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?