സംസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍കൊള്ള; ജീവനക്കാര്‍ ജുമുഅ നിസ്‌ക്കാരത്തിന് പോയ സമയം അകത്തുകടന്ന മോഷ്ടാക്കള്‍ 5 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു

തളിപ്പറമ്പ്: (www.kvartha.mcom 08.06.2018) സംസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍കൊള്ള. ജീവനക്കാര്‍ ജുമുഅ നമസ്‌ക്കാരത്തിന് പോയ സമയം അകത്തുകടന്ന മോഷ്ടാക്കള്‍ അഞ്ചു കിലോ സ്വര്‍ണവുമായി കടന്നു. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ അല്‍ ഫ തീബി ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ജ്വല്ലറിയില്‍ സ്ഥാപിച്ച ക്യാമറ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയിത്. ഒരുമണിക്കൂറിനുള്ളില്‍ കടത്തിയത് അഞ്ചുകിലോ സ്വര്‍ണമാണ്. ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കയറുകയും ചെയ്ത മോഷ്ടാവ് ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. മാത്രമല്ല, അടുത്തുള്ള ഫാന്‍സിയുടെ ക്യാമറ കര്‍ട്ടനിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്.

ബസ് സ്റ്റാന്‍ഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത് കൊണ്ട് എല്ലാ ബസുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത് . ബസുകളിലും ബസ് സ്റ്റാന്‍ഡിലും നിറയെ ആളുകളുള്ളപ്പോഴാണ് മോഷണം നടന്നത് എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

സംഭവമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഉന്നതതല അന്വേഷണത്തിന് നേതൃത്വം നല്‍കി. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തിയിട്ടുണ്ട്.




Keywords: Huge theft in Thaliparamba, Theft, Police, News, Kerala.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?