ഹുസൈനബ്ബയുടെ കൊലപാതകം; 5 വി.എച്ച്.പി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കൂട്ടുനിന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
മംഗളൂരു: (www.kasargodvartha.com 03.06.2018) മംഗളൂരു ഉഡുപ്പിയില്‍ കന്നുകാലി കടത്ത് വ്യാപാരിയായ ഹുസൈനബ്ബ (61)യെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വി.എച്ച്.പി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് കൂട്ടുനിന്ന എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാവ് സുരേഷ് മെന്‍ഡന്‍ എന്ന സൂരി (27), ബജ്‌റംഗ്ദള്‍ നേതാവ് പ്രസാദ് കൊണ്ടാടി (32), പ്രവര്‍ത്തകരായ ദീപക് ഷെട്ടി (30), രതന്‍ (32), ഉമേഷ് ഷെട്ടി (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഹരിയടുക്ക എസ്‌ഐ ഡി.എന്‍. കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉഡുപ്പി ഹരിയടുക്ക പെര്‍ഡൂരില്‍ കുന്നിന്‍മുകളിലാണ് ഹുസൈനബ്ബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ ഒത്താശയോടെ ഹുസൈനബ്ബയുടെ വാഹനം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഹുസൈനബ്ബയെ പിടികൂടി മര്‍ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
Related News:
മംഗളൂരുവില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Crime, Top-Headlines, Murder, National, Hussainabba murder; 5 arrested
< !- START disable copy paste -->
Keywords: Mangalore, news, Crime, Top-Headlines, Murder, National, Hussainabba murder; 5 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment