'കളിയാക്കിക്കോളൂ.. കുറ്റപ്പെടുത്തിക്കോളൂ.. എന്നാല്‍ ആദ്യം സ്‌റ്റേഡിയത്തില്‍ വന്ന് ഞങ്ങളുടെ കളി കാണൂ; ഇന്റര്‍നെറ്റില്‍ ഇരുന്ന് പരിഹസിക്കുന്നത് തമാശയല്ല'; എതിരില്ലാത്ത 5 ഗോളുകളുടെ തകര്‍പ്പന്‍ ജയത്തിന് ശേഷം കണ്ണുനിറഞ്ഞ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി; ഫുട്‌ബോള്‍ സിറ്റിയല്ലാത്ത മുംബൈയില്‍ കളി വെക്കുന്നതിന് പകരം കേരളത്തില്‍ ഒരു കളി വെച്ച് നോക്കൂ, സ്‌റ്റേഡിയം നിറയുന്നത് കാണാമെന്ന് മുന്‍ ബ്ലാസറ്റേഴ്‌സ് വിദേശ താരം

ന്യൂഡല്‍ഹി: (www.kvartha.com 03.06.2018) 'കളിയാക്കിക്കോളൂ.. കുറ്റപ്പെടുത്തിക്കോളൂ.. എന്നാല്‍ ആദ്യം സ്‌റ്റേഡിയത്തില്‍ വന്ന് ഞങ്ങളുടെ കളി കാണൂ. ഇന്റര്‍നെറ്റില്‍ ഇരുന്ന് പരിഹസിക്കുന്നത് തമാശയായി കാണാനാവില്ല. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ചൈനീസ് തായ്‌പേയിയെ തകര്‍ത്തെറിഞ്ഞ ശേഷം കണ്ണുനിറഞ്ഞ് അപേക്ഷിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ചൈനീസ് തായ്‌പേയ്‌ക്കെതിരെ മികച്ച വിജയം നേടിയെങ്കിലും ആരാധകരുടെ പിന്തുണയില്ലാത്തത് ചേത്രിയെ നിരാശനാക്കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിഷമം പങ്കുവെച്ചത്.


എന്നാല്‍ ചേത്രിക്ക് മറുപടിയുമായി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മൈക്കല്‍ ചോപ്ര രംഗത്തെത്തി. ഫുട്‌ബോള്‍ സിറ്റിയല്ലാത്ത മുംബൈയില്‍ കളി വെക്കുന്നതെന്തിനാണെന്നും ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്നവരുള്ള കേരളത്തില്‍ ഒരു കളി വെച്ച് നോക്കൂ എന്നും  സ്‌റ്റേഡിയം നിറയുന്നത് കാണാമെന്നും മൈക്കല്‍ ചോപ്ര പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കളിക്കാന്‍ സ്വാഗതം ചെയ്തുകൊണ്ട് നിരവധി മലയാളികളും കമന്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഏത് കോണില്‍ കലിവെച്ചാലും സ്റ്റേഡിയം നീലക്കടല്‍ ആക്കാന്‍ ഞങ്ങള്‍ ഉണ്ടാവുമെന്ന് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ ദുര്‍ബലരായ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചത്. തിങ്കളാഴ്ച കെനിയക്കെതിരെയും ഏഴിന് ന്യൂസിലന്‍ഡിനെതിരെയുമാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍.

'യൂറോപ്പിലെ വമ്പന്‍ ക്ലബുകളെ പിന്തുണക്കുന്നവരോട്, പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് നമ്മുടെ ഫുട്‌ബോള്‍ ആ നിലയിലെത്തിയിട്ടില്ലെന്നാണ്, എന്തിന് ഇത് കണ്ട് സമയം കളയണമെന്നാണ്, നമ്മള്‍ ആ ലെവലിലേക്ക് എത്തിയിട്ടില്ലെന്ന് സമ്മതിച്ചു, അതിനോട് അടുത്ത് പോലും എത്തിയിട്ടില്ല, എന്നാല്‍ ഞങ്ങളെല്ലാവരും നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ട്, ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും തീരെ പ്രതീക്ഷയില്ലാത്തവരും ദയവ് ചെയ്ത് സ്‌റ്റേഡിയത്തില്‍ വരണം, ഞങ്ങളെ സ്‌റ്റേഡിയത്തില്‍ വന്നു കാണണം' ഛേത്രി അഭ്യര്‍ത്ഥിച്ചു.

'ഇന്റര്‍നെറ്റില്‍ ഇരുന്ന് ഞങ്ങളെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഒരിക്കലും തമാശയായി കാണാനാകില്ല. നിങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് വരൂ, ഞങ്ങളുടെ മത്സരങ്ങള്‍ കാണൂ. എന്നിട്ട് ഞങ്ങളെ വിമര്‍ശിക്കൂ... കുറ്റപ്പെടുത്തൂ' എന്നാണ് ഛേത്രി പറയുന്നത്. ആരാധകരുടെ പിന്തുണ ഒരു ടീമിന്റെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Football, Sports, Fans Association, Supporters, New Delhi, Mumbai, Kerala, Football is the best game in the world, please come and watch us: Sunil Chetri 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?