തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ് ; ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 56,000 രൂപ
തിരുവനന്തപുരം: (www.kvartha.com 02.06.2018) തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 56,000 രൂപ. തുടര്‍ച്ചയായ മൂന്നാമത്തെ എ.ടി.എം തട്ടിപ്പാണ് തലസ്ഥാനത്ത് നടക്കുന്നത്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് ആറു തവണയായി പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ ബാങ്ക് അധികൃതര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇതുസംബന്ധിച്ച പരാതി നല്‍കി.
ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ സേലം ശിവജി പുരത്തെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് സേലം ശിവജി പുരത്തെ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യം ശേഖരിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു.
നെട്ടയം എസ്.ബി.ഐ ശാഖയിലാണ് ഉദ്യോഗസ്ഥയുടെ അക്കൗണ്ട്. മെയ് 29ന് രാത്രി 11.50നും അടുത്ത ദിവസം പുലര്‍ച്ചെ 12.10 നും ഇടയിലാണ് ആറു തവണയായി പണം പിന്‍വലിച്ചിരിക്കുന്നത്. 10,000 രൂപ വീതമുള്ള അഞ്ച് ഇടപാടുകളും 6000 രൂപയുടെ ഇടപാടുമാണ് നടന്നത്. പണം നഷ്ടമായതോടെ ഇമെയില്‍ വഴി എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തു.
നേരത്തെ എടിഎം കാര്‍ഡ് ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്ന് 1,32,927 യും കുറവന്‍കോണം സ്വദേശിയായ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും 30,000 രൂപയും സമാന രീതിയില്‍ തട്ടിയെടുത്തിരുന്നു. മൂന്ന് തട്ടിപ്പുകളിലും എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ അക്കൗണ്ട് ഉടമകള്‍ ആരുമായും പങ്കുവച്ചിരുന്നില്ല. സൈബര്‍ സെല്‍ പരിശോധനയില്‍ ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യംഗ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാടിന്റെ പേരിലാണ് പണം നഷ്ടമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ATM robbery again in Thiruvananthapuram, Thiruvananthapuram, News, Bank, Banking, ATM, Theft, Police, Complaint, Probe, Kerala.

Powered by Info News For You

Comments
Post a Comment