നുമ്മ ഊണ് പദ്ധതി: ജൂലൈ ഒന്നു മുതല്‍ പ്രതിദിനം 500 കൂപ്പണുകള്‍ വിതരണം ചെയ്യും

കൊച്ചി: (www.kvartha.com 03.06.2018) വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണം നടപ്പാക്കിയ നുമ്മ ഊണ് പദ്ധതിയില്‍ ജൂലൈ ഒന്നു മുതല്‍ ദിവസവും അഞ്ഞൂറു കൂപ്പണുകള്‍ വീതം വിതരണം ചെയ്യും. 20 വിവിധ വിതരണകേന്ദ്രങ്ങളില്‍ നിന്നായിരിക്കും ഈ കൂപ്പണുകളുടെ വിതരണം. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്കുള്ള ഭക്ഷണകൂപ്പണുകള്‍ നിലവില്‍ 13 കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം ചെയ്യുത്.

റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുമായി നിത്യേന 100 കൂപ്പണുകള്‍ വീതമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 11 മുതല്‍ ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിച്ചു. ഏപ്രില്‍ 11 മുതല്‍ 30 വരെ 3862 കൂപ്പണുകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.
ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്.

കൂപ്പണുകള്‍ നല്‍കി തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് നുമ്മ ഊണ് പദ്ധതി. താലൂക്ക് ആസ്ഥാനങ്ങള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി വികസിപ്പിച്ചത്. കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. ഓരോ കൗണ്ടറിനു സമീപത്തുമുള്ള രണ്ടോ അതിലധികമോ ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ്, മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റ്, മൂവാറ്റുപുഴ കെ എസ് ആര്‍ടിസി സ്റ്റാന്റ്, പിറവം സര്‍ക്കാര്‍ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് പുതിയതായി കൂപ്പണുകള്‍ നല്‍കുക.

ജില്ലാ കളക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനും പുറമെ കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സിഎച്ച്‌സി, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ് (പോലീസ് എയ്ഡ്‌പോസറ്റ്), മൂവാറ്റുപുഴ പോലീസ് എയ്ഡ്‌പോസ്റ്റ്(കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റയില്‍വെ സ്‌റ്റേഷന്‍, അങ്കമാലി റെയില്‍വെ സ്‌റ്റേഷന്‍, വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്) എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കൂപ്പണുകള്‍ നല്‍കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Food, 'Numma Oonu' project in Kochi. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?