ബിജെപി സംസ്ഥാന പ്രസിഡന്റ്; 4 പേരുകളില്‍ മുന്‍തൂക്കം കെ സുരേന്ദ്രന്
പത്തനംതിട്ട: (www.kvartha.com 08.06.2018) ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കൊച്ചിയില്‍ കേന്ദ്ര നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും നാലു പേരുകളാണ് ഉയരുന്നത് . കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയ്ക്കു വന്നത്. അതേസമയം ആര്‍എസ്എസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും കൂടിക്കാഴ്ചയില്‍ കെ.സുരേന്ദ്രനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
കൃഷ്ണദാസ് വിഭാഗത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ ഉണ്ടായതു വ്യക്തിഗത പിന്തുണ കുറയ്ക്കാന്‍ ഇടയാക്കി. ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതാക്കള്‍ക്കു മുന്നില്‍ ശോഭ തന്നെയാണ് അവതരിപ്പിച്ചത്. ദേശീയ സെക്രട്ടറി എച്ച്. രാജ, പ്രഭാരി നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരാണു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. ജില്ലാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയാണ് ഇനിയുള്ളത്.

Keywords: BJP state chief K Surendran four names, Pathanamthitta, News, Politics, BJP, Meeting, Kerala.
Powered by Info News For You

Comments
Post a Comment