സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 4 ആയി
കൊച്ചി: (www.kvartha.com 17.06.2018) സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മരട് കാട്ടിത്തറ റോഡില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന നാലു വയസുകാരി കരോള്‍ തെരേസയാണു മരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരോള്‍. കരോളിന്റെ നില ഗുരുതമായി തുടരുകയായിരുന്നു.
യുകെജി വിദ്യാര്‍ഥികളായ ആദിത്യന്‍ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവരാണ് കഴിഞ്ഞ ജൂണ്‍ 11നുണ്ടായ അപകടത്തില്‍ മരിച്ചത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ബോധമറ്റു വീണ ഡ്രൈവര്‍ അനില്‍കുമാറും (ബാബു) മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ 11നു വൈകിട്ടു നാലുമണിക്ക് കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്‌നില്‍ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണു വാന്‍ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഇടത്തേക്കുള്ള വളവു തിരിയുന്നതിനിടെ വലത്തേക്കു പാളിയ വാന്‍ പുല്ലില്‍ തെന്നിയശേഷം ആദ്യം അല്‍പം മറിഞ്ഞുനിന്നു. ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും വാഹനം സാവധാനം കുളത്തിലേക്കു പൂര്‍ണമായി മറിഞ്ഞു.
നാട്ടുകാരും ഡ്രൈവറും ചേര്‍ന്ന് ആറു കുട്ടികളെ രക്ഷിച്ചു. കയര്‍ കെട്ടി വാഹനം ഉയര്‍ത്തിയ ശേഷമേ വിദ്യാലക്ഷ്മിയെയും ആദിത്യനെയും ലതയെയും പുറത്തെടുക്കാനായുള്ളൂ. അപ്പോഴേക്കും അര മണിക്കൂര്‍ പിന്നിട്ടിരുന്നു. റോഡരികിലെ പുല്ലും കുളത്തിലെ പായലും കൂടിച്ചേര്‍ന്നു കിടക്കുകയാണിവിടെ. റോഡിനു സംരക്ഷണഭിത്തിയോ, കുളത്തില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ അടയാളം പോലുമോ ഉണ്ടായിരുന്നില്ല.

Keywords: Death toll in Maradu school van mishap rises to 4, Kochi, News, Local-News, Trending, Accidental Death, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment