മഴ കനത്തു; ഭൂതത്താന്‍കെട്ടില്‍ റോഡ് ഒലിച്ചുപോയി; 4 സ്‌കൂളുകള്‍ക്ക് അവധി

കൊച്ചി: (www.kvartha.com 13.06.2018) സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ വ്യാപക നാശനഷ്ടം തുടരുന്നു. കനത്തമഴയെ തുടര്‍ന്ന് ഭൂതത്താന്‍കെട്ടില്‍ റോഡ് ഒലിച്ചുപോയി. ഭൂതത്താന്‍ കെട്ടിനടുത്ത വാടാട്ടുപാറയിലാണ് റോഡ് തകര്‍ന്നത്. റോഡിലെ കലുങ്ക് മുഴുവനായും തകര്‍ന്നുപോയി.

പ്രദേശത്ത് കനത്തമഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പൊയ്ക ഗവ. ഹൈസ്‌കൂള്‍, ഇടമലയാര്‍ ജിയുപിഎസ്, പ്രതിഭ അണ്‍ എയ്ഡഡ് സ്‌കൂള്‍ വടാട്ടുപാറ, സെന്റ് ജോര്‍ജ് സ്‌കൂള്‍ വടാട്ടുപാറ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

Kochi, Kerala, News, Road, Rain, School, Road collapsed due to Heavy rain.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Road, Rain, School, Road collapsed due to Heavy rain.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?