റിലയന്‍സ് ജിയോ ഓപ്പോ മണ്‍സൂണ്‍ ഓഫറില്‍ 4900 രൂപയുടെ അനുകൂല്യങ്ങള്‍

കൊച്ചി: (www.kvartha.com 30.06.2018) പുതിയ റിലയന്‍സ് ജിയോ ഓപ്പോ മണ്‍സൂണ്‍ ഓഫറില്‍ 39 മാസ കാലയളവില്‍ 4900 രൂപയുടെ അനുകൂല്യങ്ങള്‍ ആസ്വദിക്കാം. പുതിയ ഓപ്പോ ഫോണ്‍ വാങ്ങുന്ന വരിക്കാര്‍ക്ക് മൂന്ന് ടിബി 4ജി ഡേറ്റ ലഭിക്കും. ജൂണ്‍ 28 മുതല്‍ സെപ്റ്റംബര്‍ 25 വരെയാണ് ഓഫര്‍ ലഭിക്കുക.

198 രൂപയുടെയും 299 രൂപയുടെയും റീ ചാര്‍ജിനൊപ്പമാണ് ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. ജിയോയുടെ പുതിയ ഉപയോക്താക്കള്‍ക്കും പഴയ ഉപയോക്താക്കള്‍ക്കും ഓപ്പോ ഫോണുകള്‍ വാങ്ങുമ്പോള്‍ ഓപ്പോ മണ്‍സൂണ്‍ ഓഫര്‍ ലഭിക്കും. റിയല്‍ മീ പരമ്പര ഫോണുകള്‍ക്ക് ആനുകൂല്യം ലഭ്യമാവില്ല. കാഷ്ബാക്ക് അനുകൂല്യം: 1800 രൂപയുടെ കാഷ്ബാക്ക് ഓഫറുകളാണ് ലഭിക്കുക. 50 രൂപയുടെ 36 വൗച്ചറുകളും ഉണ്ടാവും.

Jio Oppo Monsoon Offer Gives Users 'Up to Rs. 4,900' Worth of Benefits but Check Out the Fine Print, Kochi, News, Business, Mobile Phone, Kerala.

ജിയോ മണി ക്രെഡിറ്റ്: 1800 രൂപ വരെയുള്ള ക്രെഡിറ്റ് ലഭിക്കും. 13, 29, 39 തവണകളില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 600 രൂപ വീതമാണ് ജിയോമണി ക്രെഡിറ്റ് ലഭിക്കുക. പാര്‍ട്‌നര്‍ കൂപ്പണ്‍ ആനുകൂല്യം: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 1300 രൂപയുടെ മേക്ക് മൈ ട്രിപ്പ് ആനുകൂല്യം ലഭിക്കും.

198 രൂപയുടെ റീചാര്‍ജില്‍ 56 ജിബി ഡാറ്റ ലഭിക്കും. 299 രൂപയുടെ പ്ലാനില്‍ 84 ജിബി ഡേറ്റയും രൂപയും ലഭിക്കും. ആദ്യത്തേതില്‍ രണ്ട് ജിബി പ്രതിദിന ഡേറ്റയും രണ്ടാമത്തേതില്‍ മൂന്ന് ജിബി പ്രതിദിന ഡേറ്റയുമുണ്ടാവും. രണ്ട് പ്ലാനുകള്‍ക്കൊപ്പവും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം നൂറ് എസ്എംഎസും കൂടാതെ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jio Oppo Monsoon Offer Gives Users 'Up to Rs. 4,900' Worth of Benefits but Check Out the Fine Print, Kochi, News, Business, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?