അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തയാളുടെ ചുണ്ട് കടിച്ച് മുറിച്ചെടുത്തു; ഗുരുതരമായി പരിക്കേറ്റ 48കാരനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി

പള്ളുരുത്തി(കൊച്ചി): (www.kvartha.com 08.06.2018) അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തയാളുടെ ചുണ്ട് യുവാവ് കടിച്ച് മുറിച്ചെടുത്തു. നാട്ടുകാരനായ റിയാസിന്റെ ചെയ്തിയെ കുറിച്ച് അയാളുടെ മാതാപിതാക്കളോട് പരാതി പറയാന്‍ എത്തിയതായിരുന്നു അനസ് പ്ലാവുങ്കല്‍ (48). ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പലപ്പോഴും റിയാസ് നാട്ടുകാരായ സ്ത്രീകളോടും പുരുഷന്മാരോടും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കാറുണ്ടെന്ന് ആരോപണമുണ്ട്. അനസിനോടും ഇയാള്‍ അശ്ലില ആംഗ്യം കാണിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം റിയാസിന്റെ മാതാപിതാക്കളോട് പരാതി പറയാനെത്തിയത്. സംസാരിച്ച് കൊണ്ട് നില്‍ക്കുന്നതിനിടയില്‍ റിയാസ് യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്ന് അനസിന്റെ ചുണ്ടില്‍ കടിക്കുകയായിരുന്നു. കടിയുടെ ആഘാതത്തില്‍ ഇരുവരും താഴെ വീണു. എന്നിട്ടും റിയാസ് ചുണ്ടിലെ കടി വിട്ടില്ല. ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് റിയാസിനെ പിടിച്ച് മാറ്റിയത്. അപ്പോഴേക്കും അനസിന്റെ ചുണ്ടിന്റെ ഒരു ഭാഗം മുറിഞ്ഞ് വീണിരുന്നു.

Lips

ചുണ്ടില്‍ നിന്നും രക്തം വാര്‍ന്ന അനസിനെ ഉടനെ നഗരത്തിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

റിയാസിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍പും റിയാസിനെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഈ പരാതികള്‍ രമ്യതയില്‍ പരിഹരിക്കുകയായിരുന്നു. റിയാസ് മനോരോഗിയായതിനാല്‍ പലരും വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. എന്നാല്‍ മനോരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ റിയാസിന് ആരേയും കൂസാതെ ജീവിക്കുകയാണെന്ന് അനസ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Attack, Lips, Kochi 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?