പ്രവാസികള്‍ 48 മണിക്കൂറിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും
ന്യൂഡല്‍ഹി : (www.kvartha.com 07.06.2018) പ്രവാസികള്‍ 48 മണിക്കൂറിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങുമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇതുസംബന്ധിച്ച വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മനേകാ ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് ഇടയാക്കിയത്.
സമീപകാലത്തു മാത്രമായി ആറ് ലുക്ക് ഔട്ട് നോട്ടീസുകളാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 11 ന് ചേരുന്ന യോഗത്തില്‍ പുറത്തു വിടുന്നതാണ്. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ലക്ഷ്മണരേഖയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: All NRI marriages to be registered within 48 hours: Maneka Gandhi, New Delhi, News, Politics, Marriage, Passport, Notice, Report, National.
Powered by Info News For You

Comments
Post a Comment