സാംസങ് ഗാലക്‌സി ജെ4 അവതരിപ്പിച്ചു
കൊച്ചി: (www.kvartha.com 03.06.2018) സാംസങ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഗാലക്‌സി സ്മാര്‍ട്ട് ഫോണ്‍ ശ്രേണി കൂടുതല്‍ വിപുലമാക്കിക്കൊണ്ട് ഗാലക്‌സി ജെ4 അവതരിപ്പിച്ചു. 2 ജി ബി, 16 ജി.ബി. മോഡല്‍ 9,990 രൂപയ്ക്കും 3ജി.ബി. 32 ജി.ബി മോഡല്‍ 11,990 രൂപയ്ക്കുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇരു മോഡലുകളും 256 ജി.ബി.വരെ വികസിപ്പിക്കാവുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സ്മാര്‍ട്ട് ഫോണ്‍ പരമ്പരയാണ് ഗാലക്‌സി ജെ. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള ഇമേജുകളും വീഡിയോകളും സ്വയമേ എക്‌സ്‌ടേണല്‍ മെമ്മറി കാര്‍ഡിലേക്കു നീക്കിക്കൊണ്ട് മെമ്മറി സ്ഥലം സൂക്ഷിച്ചു വെക്കാന്‍ സഹായിക്കുന്ന രീതിയിലെ അത്യാധുനിക മെമ്മറി മാനേജുമെന്റ് സവിശേഷതയുമായാണ് ഗാലക്‌സി ജെ4 എത്തുന്നത്.
സെല്‍ഫി എടുക്കുന്നവരുടെ യുവാക്കളുടെ സൗകര്യം വര്‍ധിപ്പിക്കും വിധം ക്രമീകരിക്കാവുന്ന രീതിയിലാണ് ഇതിന്റെ മുന്നിലെ എല്‍.ഇ.ഡി, എഫ് 1.9 അപ്പേര്‍ച്ചറോടുകൂടിയ 13 എം.പി. പിന്‍ ക്യാമറ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കുവാന്‍ സഹായകമാണ്. 5.5 ഇഞ്ച് എച്ച്.ഡി. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓറിയോ 8.0 ഓപറേറ്റിങ് സംവിധാനം എന്നിവയും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.
ഇഷ്ടപ്പെട്ട ഉല്‍പ്പന്നത്തിന്റെ ചിത്രമെടുത്താല്‍ സ്വയമേ തന്നെ പ്രമുഖ ഇ-കോമേഴ്‌സ് സംവിധാനങ്ങളില്‍ അതിന്റെ ലഭ്യത ദൃശ്യമാക്കുന്ന സാംസങ് മാള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാലക്‌സി ജെ4 എത്തുന്നത്. മള്‍ട്ടി ടാസ്‌ക്കിങ് എളുപ്പമാക്കുന്ന ആപ്പ് പെയര്‍ സംവിധാനം, ഓരോ സ്ഥലത്തുമെത്തുമ്പോള്‍ വൈ ഫൈ സ്വയം ഓണ്‍ ചെയ്യുകയും ഓഫു ചെയ്യുകയും ചെയ്യുന്ന ആഡാപ്ടീവ് വൈ ഫൈ സംവിധാനം എന്നിവയും ഗാലക്‌സി ജെ4 ലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Mobile, Mobile Phone, Technology, Samsung. Galaxy J4, Launched, Samsung Galaxy J4 launched in India.

Powered by Info News For You

Comments
Post a Comment