ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും

ന്യൂഡല്‍ഹി: (www.kvartha.com 23.06.2018) ഷവോമിയുടെ പുതിയ ടാബ്ലെറ്റ് എം.ഐ പാഡ് 4 ജൂണ്‍ 25ന് ആഗോളവിപണിയില്‍ എത്തും. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് 4 എത്തുക. ഷവോമിയുടെ മുന്‍ ടാബ്ലെറ്റുകളില്‍ മീഡിയടെക് പ്രൊസസറായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നും വിഭിന്നമാണ് എം.ഐ പാഡ് 4.

മികച്ച ഗെയിമിങ് അനുഭവം നല്‍കാനായി സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത. എം.ഐ 3 ടാബ്ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 4ലേക്ക് എത്തുമ്പോള്‍ ഡിസ്‌പ്ലേ വലിപ്പം കൂടുമെന്നാണ് ഷവോമി അറിയിക്കുന്നത്.

Xiaomi Mi Pad 4 will support face unlock, launch set for June 25, New Delhi, News, Business, Technology, Mobile Phone, National

13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ടാബിനുണ്ടാകും. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 6,000 എം.എ.എച്ചിന്റെ ബാറ്ററിയും ടാബിലുണ്ടാവും.
എം.ഐ പാഡ് 4ന്റെ 4 ജി.ബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന് 15,600 രൂപയാണ് വില. ഇതില്‍ വൈഫൈ കണക്ടിവിറ്റി മാത്രമേ ഉണ്ടാവൂ. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എല്‍.ടി.ഇ മോഡലിന് 20,800 രൂപയാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Xiaomi Mi Pad 4 will support face unlock, launch set for June 25, New Delhi, News, Business, Technology, Mobile Phone, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?