പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം വിഷം കൊടുത്തുകൊന്നു; 3 പ്രതികളില്‍ ഒരാള്‍കൗമാരക്കാരന്‍, ഇയാളെ വിഷം അകത്തുചെന്നനിലയില്‍ കണ്ടെത്തി, മറ്റുള്ളവര്‍ രക്ഷപ്പെട്ടു

ചണ്ഡീഗഡ്: (www.kvartha.com 07.06.2018) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം വിഷം കൊടുത്തുകൊന്നു. മൂന്നു പ്രതികളില്‍ ഒരാള്‍ കൗമാരക്കാരന്‍, വിഷം അകത്തുചെന്നനിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഹരിയാന ഡിഎസ്പി ഗുര്‍ദയാല്‍ സിങ് പറഞ്ഞു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ ഭട്ടുകലന്‍ ബ്ലോക്കിലെ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം. കൊലക്കുറ്റവും പോക്‌സോ വകുപ്പുകളുമാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെല്ലാം കുട്ടിയുടെ അതേ ഗ്രാമത്തിലുള്ളവരും അതേ സമുദായത്തില്‍പെട്ടവരുമാണ്.

3 gang-molest, poison Haryana class X girl to death, Student, Molestation, Hospital, Dead, Police, Case, Crime, Criminal Case, National

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. രക്ഷിതാക്കള്‍ ജോലിക്കു പോയ സമയത്തു പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പീഡനത്തിനു ശേഷം വിഷം കൊടുത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ ഉപേക്ഷിച്ചു. പിന്നീട് സുഖമില്ലാത്തതിനാല്‍ പെണ്‍കുട്ടിക്കു മരുന്ന് നല്‍കിയിരുന്നുവെന്ന് പ്രതികള്‍ രക്ഷിതാക്കളോടു പറഞ്ഞതായും പോലീസ് അറിയിച്ചു. അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Keywords: 3 gang-molest, poison Haryana class X girl to death, Student, Molestation, Hospital, Dead, Police, Case, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?