അനന്തരവനും ഭാര്യയും സ്‌പോണ്‍സറും ചേര്‍ന്ന് സ്ഥാപനം പിടിച്ചെടുത്തു; ഒടുവില്‍ മലയാളിക്ക് അനുകൂലമായി കോടതി വിധി, സ്ഥാപനം തിരിച്ചുകിട്ടുന്നത് 3 വര്‍ഷത്തിനുശേഷം

ദുബൈ: (www.kvartha.com 25.06.2018) അനന്തരവനും ഭാര്യയും സ്‌പോണ്‍സറും ചേര്‍ന്നു പിടിച്ചെടുത്ത സ്ഥാപനം മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഉടമയ്ക്ക് സ്വന്തം. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് 2011 ല്‍ ഉമ്മുല്‍ഖുവൈനില്‍ തുടങ്ങിയ ഫ്‌ളോര്‍ മില്‍ തിരികെ ലഭിക്കുക. 2015ലാണ് ഇയാള്‍ക്ക് സ്ഥാപനം നഷ്ടപ്പെട്ടത്. തുടര്‍ന്നുനടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ ഇയാള്‍ക്ക് സ്ഥാപനം തിരിച്ചുകിട്ടുന്നത്. അപ്പീല്‍ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്.

സ്‌പോണ്‍സറുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസന്‍സ്. ഉസ്മാനെ മാനേജരാക്കുകയും ബാങ്കിടപാടുകള്‍ക്കും മറ്റും അധികാരമുള്ള പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ചെയ്തു. സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്പനി പിടിച്ചെടുത്തവര്‍ വായ്പ അടയ്ക്കാതായതോടെ ബാങ്ക് നിയമനടപടിയാരംഭിച്ചു.

Dubai Court support judgement to Malayali youth, Dubai, News, Cheating, Court, Case, Gulf, World

ബാധ്യതകള്‍കൂടിയതോടെ അല്‍ കബ്ബാന്‍ അസോഷ്യേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍റ്റന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന സ്‌പോണ്‍സര്‍ക്കും അനന്തരവന്റെ ഭാര്യയ്ക്കും എതിരെ ഉസ്മാന്‍ കേസ് നല്‍കി. ഉമ്മുല്‍ഖുവൈന്‍ പ്രാഥമിക കോടതി ഉസ്മാന് അനുകൂലമായി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും എതിര്‍കക്ഷികള്‍ അപ്പീല്‍ ഫയല്‍ ചെയ്തു.

എന്നാല്‍ അപ്പീല്‍ കോടതി ഈ വിധി അസ്ഥിരപ്പെടുത്തി. തുടര്‍ന്ന് അബുദാബി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പല പ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്നു കണ്ടെത്തിയ സുപ്രീം കോടതി, കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കാന്‍ അപ്പീല്‍ കോടതിക്കു നിര്‍ദേശം നല്‍കി. കേസ് പരിഗണിച്ച അപ്പീല്‍ കോടതി, ഉസ്മാന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഉസ്മാന് ചെലവായ തുക തിരികെ നല്‍കാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.


Keywords: Dubai, News, Cheating, Court, Case, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?