തലസ്ഥാനത്ത് ഏറ്റുമുട്ടല്‍, വെടിവെയ്പ്, 3 മരണം

ന്യൂഡല്‍ഹി: (www.kvartha.com 18.06.2018) തലസ്ഥാനത്ത് ഏറ്റുമുട്ടല്‍, വെടിവെയ്പ്, മൂന്നു മരണം. ഡെല്‍ഹി ബുരാരി സന്ത് മേഖലയില്‍ തിങ്കളാഴ്ച രാവിലെയാണ് വെടിവെയ്പുണ്ടായത്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

3 dies after gun attack in Delhi, News, Crime, Criminal Case, Gun attack, New Delhi, National, Killed

പ്രാദേശിക ഗ്യാങ്ങുകളായ ഗോഗി, ടില്ലു എന്നിവയിലെ അംഗങ്ങള്‍ തമ്മിലാണ് വെടിവെയ്പ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ 10 റൗണ്ട് വെടിയുതിര്‍ത്തു. സ്‌കോര്‍പിയോവിലും ഫോര്‍ച്യൂണറിലുമായെത്തിയാണ് സംഘാംഗങ്ങള്‍ വെടിയുതിര്‍ത്തത്. സ്‌കോര്‍പിയോയില്‍ വന്നവര്‍ എതിര്‍ സംഘത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു. വെടിവെയ്പ്പില്‍ ടിലു ഗ്യാങ്ങിലെ അംഗമായ രാജു എന്നയാളും സംഭവത്തിനിടെ അതുവഴി കടന്നുപോയ ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്.

Keywords: 3 dies after gun attack in Delhi, News, Crime, Criminal Case, Gun attack, New Delhi, National, Killed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?