സംസ്ഥാന പോലീസില്‍ 387 പേര്‍ ക്രിമിനല്‍സ്: ഡി.ജി.പി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ പോലീസ് സേനയില്‍ 387 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.വിവിധ റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു. മനഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ കേസുകളില്‍ 1129 പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ജി.പി കണക്കുകള്‍ പുറത്തുവിട്ടത്.

വിവരങ്ങള്‍ ശേഖരിക്കാനായി ഐജി, ഡിഐജി ഉള്‍പ്പടെയുള്ള റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഞ്ചംഗ കമ്മിറ്റിയെ വിവരശേഖരണത്തിനായി മനുഷ്യവകാശ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ബഹ്റ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയ്ക്കും ധാര്‍മികതയ്ക്കും എതിരെ ചോദ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡിജിപി പെട്ടന്ന് തന്നെ മനുഷ്യവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?