കഞ്ചാവും മൊബൈല്‍ ഫോണുകളും ജയിലിലേക്ക് കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍; നാല് കിലോ കഞ്ചാവും 35 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

കൊല്‍ക്കത്ത: (www.kvartha.com 09.06.2018) കഞ്ചാവും മൊബൈല്‍ ഫോണുകളും ജയിലിലേക്ക് കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. നാല് കിലോ കഞ്ചാവും 35 മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ ജയിലിലാണ് സംഭവം. ജയില്‍ അന്തേവാസികളെ പരിശോധിക്കാനെത്തുന്ന ഡോ. അമിതാവ് ചൗധരിയാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

മൊബൈല്‍ ഫോണുകളെ കൂടാതെ അവയുടെ ചാര്‍ജറുകളും 1.46 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ജയില്‍ പുള്ളികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറാണ് ചൗധരി. ഡോക്ടറായതിനാല്‍ തന്നെ പോലീസ് സംശയിക്കില്ലെന്ന ഉറപ്പിലാണ് ഇയാള്‍ നിരോധിത വസ്തുക്കള്‍ ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടിരുന്നത്. ഇത്തരത്തില്‍ ഇയാള്‍ വന്‍ തോതില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

വന്‍ റാക്കറ്റിന്റെ കണ്ണിയാകാം പിടിയിലായ ഡോക്ടറെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും സംഭവത്തില്‍ ജയില്‍ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kolkata, News, Smuggling, Doctor, Ganja, Jail, Police, Arrested, Doctor caught sneaking contraband, including mobiles and marijuana, into Kolkata jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?