പിന്നോക്ക സമുദായ പ്രാതിനിധ്യം: വകുപ്പുകള്‍ ജൂലൈ 31-നു മുമ്പ് വിവരങ്ങള്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: (www.kvartha.com 07.06.2018) സംസ്ഥാന സര്‍വീസിലെ പിന്നോക്ക സമുദായ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 31-നു മുമ്പ് എല്ലാ വകുപ്പുകളും പിന്നോക്ക സമുദായ കമ്മീഷന്റെ വെബ് പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ചെയര്‍മാനായ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഈ ആവശ്യത്തിനുവേണ്ടി എല്ലാ വകുപ്പുകളും മൂന്നു ദിവസത്തിനകം ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കേണ്ടതാണ്.

സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും പിന്നോക്ക സമുദായങ്ങള്‍ക്കുളള പ്രാതിനിധ്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രൂപീകരിച്ചതാണ് ഉന്നതാധികാര സമിതി. മുഖ്യമന്ത്രി ചെയര്‍മാനായ സമിതിയുടെ വൈസ് ചെയര്‍മാന്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലനാണ്. പിന്നോക്ക സമുദായ എംഎല്‍എമാരും വകുപ്പ് മേധാവികളും കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഓരോ ഘട്ടത്തിലും പിന്നോക്ക സമുദായ പ്രാതിനിധ്യം പരിശോധിച്ച് കുറവുണ്ടെങ്കില്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിനാണ് ഉന്നതാധികാര സമിതി.

 Kerala, Thiruvananthapuram, News, ST, SC, AK Balan, Minister, PSC, Backword Community rep: Details Should be Submit before 31


പിന്നോക്ക സമുദായ പ്രാതിനിധ്യം സംബന്ധിച്ച് ജൂലൈ 31-നു ശേഷം ഉന്നതാധികാര സമിതി അവലോകനം നടത്തും. പ്രാതിനിധ്യം കുറവുണ്ടെങ്കില്‍ നികത്തുന്നതിന് പി.എസ്.സി. മുഖേന ആവശ്യമായ നടപടിയെടുക്കും. യോഗത്തില്‍ മന്ത്രി എ കെ ബാലന് പുറമെ എല്ലാ വകുപ്പു മേധാവികളും പങ്കെടുത്തു.

Keywords: Kerala, Thiruvananthapuram, News, ST, SC, AK Balan, Minister, PSC, Backword Community rep: Details Should be Submit before 31



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?