ഇന്ത്യയില്‍ ലോകകപ്പിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കേരളത്തില്‍; രാജ്യത്തെ ലോകകപ്പ് പ്രേക്ഷകരില്‍ 30 ശതമാനവും മലയാളക്കരയില്‍
കൊച്ചി: (www.kvartha.com 27.06.2018) മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തിന് വീണ്ടും അംഗീകാരത്തിന്റെ കനകത്തിളക്കം ചാര്‍ത്തി പുതിയ കണക്കുകള്‍. റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫാ ലോകകപ്പിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് കേരളത്തിലാണെന്നാണ് പുറത്തുവന്ന കണക്ക്.
ചാനല്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കിലാണ് മലയാളികളുടെ കാല്‍പ്പന്തിനോടുള്ള മൊഹബ്ബത്ത് ഒരിക്കല്‍ കൂടി വെളിവായത്. ഇന്ത്യയിലെ ലോകകപ്പ് പ്രേക്ഷകരില്‍ 30 ശതമാനവും കേരളത്തിലാണെന്ന് ബാര്‍ക്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളം കഴിഞ്ഞാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍. ആകെയുള്ള ഫുട്‌ബോള്‍ കാഴ്ച്ചക്കാരില്‍ 28 ശതമാനം ടിവി പ്രേക്ഷകരും ഇവിടെ നിന്നുള്ളതാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്തുള്ളത്.
നേരത്തെ, കഴിഞ്ഞ നാലുസീസണുകളിലായി കേരളാ ബ്ലാസ്‌റ്റേര്‍സിന് വേണ്ടി ഗാലറികളില്‍ ആരവം തീര്‍ത്ത മഞ്ഞയണിഞ്ഞ പതിനായിരങ്ങളെ ലോകം അത്ഭുതത്തോടെയാണ് ദര്‍ശിച്ചത്. പൊതുവെ ക്രിക്കറ്റിന് പ്രചാരമുള്ള രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഫുട്‌ബോളിനുള്ള വന്‍സ്വീകാര്യത ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Fifa, Football, Sports, World Cup, Kerala, Trending, Viewers, Kerala has most world cup fans in india; BARC says

Powered by Info News For You

Comments
Post a Comment