വര്‍ഷകാല ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്, 30 ശതമാനം വരെ ഇളവുണ്ട്

നെടുമ്പാശ്ശേരി: (www.kvartha.com 29.06.2018) ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേയ്‌സ് രാജ്യാന്തര യാത്രകള്‍ക്ക് 30 ശതമാനം വരെ ഇളവുകള്‍ പ്രഖ്യാപിച്ചു. എയര്‍ലൈന്റെ വിപുലമായ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് ഈ വര്‍ഷകാല ഓഫര്‍ ലഭ്യമാണ്.

അബുദാബി, ബഹറിന്‍, ബാങ്കോക്ക്, ദമാം, ധാക്ക, ദോഹ, ദുബൈ,ഹോങ്കോങ്, ജിദ്ദ, കാഡ്മണ്ഡു, കുവൈറ്റ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ, സിംഗപൂര്‍ എിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രീമിയര്‍, ഇക്കോണമി ക്ലാസുകളില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജൂണ്‍ 30 വരെ അവസരമുണ്ട്.

Jet Airways Announces New Routes, Offers Discount On Flight Tickets, Nedumbassery Airport, News, Flight, Holidays, Ticket, Business, Kerala

തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലും എയര്‍ലൈന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആഭ്യന്തര റൂട്ടുകളിലുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ 25 ശതമാനം വരെയാണ് ഇളവു ലഭിക്കുക. ഈ ടിക്കറ്റുകള്‍ക്ക് ജൂലൈ 11വരെ മാത്രമായിരിക്കും വാലിഡിറ്റി.

ഈ ഓഫര്‍ ലഭിക്കാന്‍ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്തിരിക്കണം. ഒരു ഭാഗത്തേക്കു മാത്രവും റിട്ടേണ്‍ ഉള്‍പ്പടെയുമുള്ള ടിക്കറ്റുകള്‍ക്കും ഓഫര്‍ ലഭ്യമാണ്.

Keywords: Jet Airways Announces New Routes, Offers Discount On Flight Tickets, Nedumbassery Airport, News, Flight, Holidays, Ticket, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?