കോഴിക്കോട് ഉരുള്‍പൊട്ടല്‍;30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്:(www.kvartha.com 12/06/2018) കോഴിക്കോട് ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ വനമേഖലകളില്‍ ഉരുള്‍പൊട്ടലില്‍ വനത്തോട് ചേര്‍ന്ന വീടുകളില്‍ വെള്ളം കയറി. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.ആളപായമില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഉരുള്‍പൊട്ടലില്‍ ആറ് കുടുംബങ്ങള്‍ അകപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. എല്ലാവരെയും രക്ഷപെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.ആനക്കാംപൊയിലില്‍നിന്ന് 30 ഓളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.
തിരുവമ്പാടി മേഖലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കലക്ടര്‍ യു.വി. ജോസ് അറിയിച്ചു.
തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിലും നാശനഷ്ടമുണ്ടായി. മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് തുടരുന്നത്. ഇരവിഞ്ഞിപുഴയുലും ചാലിയാര്‍ പുഴയിലും വലിയ തോതില്‍ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്പാറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തോടുകള്‍ക്ക് സമീപമുള്ള റോഡുകള്‍ വെള്ളത്തില്‍മുങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozikode, Kerala, Police, District Collector,Kozhikode Heavy rain,Natural calamities, 30 families to be change to shelter homes

Powered by Info News For You

Comments
Post a Comment