3,000ത്തോളം വീടുകള്‍, 30,000ത്തോളം ആളുകള്‍,ഭാഷാ സംഗമ ഭൂമിയില്‍ ഉത്തരേന്ത്യന്‍ സംസ്‌കാരം ഇഴചേര്‍ത്ത് ഹനഫി സമൂഹം

കാസര്‍കോട്:(www.kasargodvartha.com 15/06/2018) 3,000ത്തോളം വീടുകള്‍, 30,000ത്തോളം ആളുകള്‍, ഭാഷാ സംഗമ ഭൂമിയില്‍ ഉത്തരേന്ത്യന്‍ സംസ്‌കാരം ഇഴചേര്‍ത്ത് കഴിയുകയാണ് ഉപ്പളയിലെ ഹനഫി സമൂഹം. ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമായായാണ്. തുളുനാടിനെ അറിയപ്പെടുന്നത്. ഇതിന്റെ ഹൃദയഭൂമിയായ ഉപ്പളയില്‍ ഉത്തരേന്ത്യന്‍ സംസ്‌കാരവും പേറി ഹനഫി സമൂഹം കഴിയുന്നത്.. കന്നട, തുളു, ഹിന്ദി, കൊങ്കണി തുടങ്ങി നിരവധി ഭാഷക്കാരുണ്ടെങ്കിലും ഭാഷയും സംസ്‌കാരവും ഇഴചേര്‍ന്ന് ജീവിക്കുന്നത് ഉറുദു മാതൃഭാഷക്കാരായ ഹനഫി വിഭാഗക്കാര്‍ മാത്രമാണ്. ഉപ്പളയുടെ പരിസരപ്രദേശങ്ങളായ മണിമുണ്ട, ബപ്പായതൊട്ടി, ഫിര്‍ദൗസ് നഗര്‍, നയാബസാര്‍, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലാണ് ഹനഫി വിഭാഗക്കാര്‍ താമസിക്കുന്നത്.

ഉപ്പള ദേശീയ പാതയോരത്ത് ഉത്തരേന്ത്യന്‍ മാതൃകയിലുള്ള അഹ്‌ലെ സുന്നത്ത് ജാമിയാ ജുമാ മസ്ജിദാണ് ഹനഫി വിഭാഗക്കാരുടെ പ്രധാന കേന്ദ്രം. നൂറോളം വര്‍ഷത്തെ പഴക്കമുള്ള പള്ളി കൂടിയാണിത്. 3,000ത്തോളം വീടുകളിലായി 30,000 ത്തോളം പേരാണ്ഇവിടെ താമസിക്കുന്നത്. പള്ളിക്കു കീഴില്‍ 15 മദ്‌റസകളുമുണ്ട്. അന്യദേശത്തു നിന്നും ഉപ്പളയില്‍ എത്തുന്നവര്‍ക്ക് ഒരു ഉത്തരേന്ത്യന്‍ പ്രതിതീയാണ് അനുഭവപ്പെടുന്നത്. ഉപ്പളയിലെ ഇതരമതസ്ഥരായ ആളുകള്‍ വളരെ നന്നായി ഉറുദു സംസാരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

News, Kasaragod, Kerala, Uppala, Mosque, Hanafi community in kasaragod


കേരളത്തിലെ ഉറുദു സംസ്‌ക്കാരത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായാണ് ഇവിടം അറിയപ്പെടുന്നത്. വേഷത്തിലും ഒരു ഫുള്‍ ഉത്തരേന്ത്യന്‍ ടച്ചു തന്നെ. ഇവിടെയെത്തിയാല്‍ കുര്‍ത്ത ധരിച്ച നിരവധി ആളുകളെ കാണാനാകും. സ്ത്രീകള്‍ ഭൂരിഭാഗവും ഉത്തരേന്ത്യയെ പോലെ ചൂരിദാര്‍ ധരിക്കുന്നവരാണ്.കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ചൂരിദാറും ഫാഷന്‍ പര്‍ദ്ദകളുടെയും ഉറവിടവും ഉപ്പളയ്ക്കു സ്വന്തം. ഈ വിഭാഗത്തിലെ സ്ത്രീകളാണ് നിഖാബുള്ള പര്‍ദ്ദകള്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത്. ഉറുദു ഭാഷാ പഠനം ഇല്ലാത്തതാണ് ഉപ്പളയിലെ ഉറുദു മാതൃഭാഷക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുട്ടികളടക്കം ഭാഷകള്‍ നന്നായി സംസാരിക്കുമ്പോള്‍ തന്നെ എഴുതുവാനും വായിക്കുന്നതിനും ഏറെ പ്രയാസം നേരിടുകയാണ്. കേരളത്തിലെ ഏക ഉറുദു സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഗവണ്‍മെന്റ് ഹിന്ദുസ്ഥാനി സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴാം തരം വരെയും ഉറുദു ഒന്നാംഭാഷയാണ് പഠിപ്പിക്കുന്നത്.

കേരളത്തിലെ പത്തോളം ജില്ലകളിലും ഉറുദു മാതൃഭാഷക്കാരുടെ സംഘടന നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഉറുദു മാതൃഭാഷക്കാരെ കണാനാകും. വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് ഉറുദു അധ്യാപകരുടെയും ഉറുദു മാതൃ ഭാഷക്കാരുടെയും സംഘടനയായ

തഹ്‌രീഖേ ഉറുദു കേരളയുടെ കേരള ഉറുദു യാത്ര കഴിഞ്ഞ വര്‍ഷം ഉപ്പളയില്‍ നിന്നാണ് തുടങ്ങിയത്. പ്രഥമ ജില്ലാ പഞ്ചായത്തംഗമായ ഷേഖ് ആദം സാഹിബ്, നിലവില്‍ ഉപ്പള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഫരീദ സക്കീര്‍ അഹമ്മദ്, കഴിഞ്ഞ ഭരണ സമിതിയില്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്‌റത്ത് ജഹാന്‍ എന്നിവര്‍ പ്രമുഖരാണ്. മംഗല്‍പാടി പഞ്ചായത്ത് കഴിഞ്ഞ ഭരണ സമിതിയില്‍ സ്ഥിരം സമിതി അംഗമായിരുന്ന മുഹമ്മദ് അസീം പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തത് ഉറുദുവിലായിരുന്നു.

റമദാന്‍ കാലത്ത് പള്ളികളില്‍ നടത്തിവരുന്ന ഇഫ്ത്താര്‍ സംഗമങ്ങളിലും മറ്റും ഇവിടെ വേറിട്ട രീതിയാണ്. പള്ളികളിലെ ബാങ്കുകളും മറ്റു ആരാധാനാ കര്‍മ്മങ്ങളും കാണുമ്പോള്‍ ഉത്തരേന്ത്യന്‍ പ്രതീതി ജനിപ്പിക്കുന്നു്. ഇവരുടെ വിവാഹം ഉള്‍പ്പെടെ മറ്റു ആഘോഷ സുദിനങ്ങള്‍ക്കും ഏറെ പ്രത്യേകതയുള്ളതു പോലെ പെരുന്നാള്‍ ആഘോഷങ്ങളിലും അതിഥി സല്‍ക്കാരങ്ങളിലും ഭക്ഷണ വിഭവമൊരുക്കുന്നതിലും വ്യത്യസ്ഥത കാണാനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Uppala, Mosque, Hanafi community in kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?