ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് 3 വയസുകാരന്‍ മരിച്ചു: വിവരമറിഞ്ഞതിന്റെ ആഘാതത്തില്‍ കുട്ടിയുടെ അമ്മൂമ്മയും ആന്റിയും മരിച്ചു; 3 പേരുടെയും മരണം താങ്ങാനാവാതെ കുടുംബം
യാഡ് ഗിര്‍: (www.kvartha.com 09.06.2018) ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് മൂന്നു വയസുകാരന്‍ മരിച്ചു. വിവരമറിഞ്ഞതിന്റെ ആഘാതത്തില്‍ കുട്ടിയുടെ അമ്മൂമ്മയും ആന്റിയും ഹൃദയം തകര്‍ന്ന് മരിച്ചു. 3 പേരുടെയും മരണം താങ്ങാനാവാതെ കുടുംബം. യാഡ്ഗിര്‍ ജില്ലയിലെ കൊഡാല വഡഗെരയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.
പ്രദീപ്(3), ആന്റി ഭാഗ്യമ്മ(20), ഭാഗ്യമ്മയുടെ മാതാവ് ശാന്തമ്മ(45) എന്നിവരാണ് ഒരേദിവസം മരിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് യാഡ് ഗിറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കിടെയാണ് പ്രദീപ് മരിക്കുന്നത്. വിവരമറിഞ്ഞതിന്റെ ആഘാതത്തില്‍ അപ്പോള്‍ തന്നെ അമ്മൂമ്മ ശാന്തമ്മയും മരിച്ചു.
ഇരുവരും മരിച്ച് ഒരുമണിക്കൂറിന് ശേഷമാണ് ഭാഗ്യമ്മ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. ഭാഗ്യമ്മയും ശാന്തമ്മയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം കൊഡാല ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി.

Keywords: Boy passes away in Yadgir village; grandmother, aunt die of shock, hospital, Treatment, Child, Dead, Health, Family, National, News.
Powered by Info News For You

Comments
Post a Comment