കെവിന്റെ ഭാര്യ സ്വന്തം വീട്ടില്‍ അനുഭവിച്ചത് കൊടിയ പീഡനം: കരഞ്ഞില്ലെങ്കില്‍ 'എന്താടീ കരയാത്തതെന്ന്' ചോദിച്ച് ശകാരവും ദേഹോപദ്രവവും; 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് നീനു

കോട്ടയം: (www.kvartha.com 06.06.2018) പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ സ്വന്തം വീട്ടില്‍ അനുഭവിച്ചത് കൊടിയ പീഡനം. കരഞ്ഞില്ലെങ്കില്‍ 'എന്താടീ കരയാത്തതെന്ന്' ചോദിച്ച് ശകാരവും ക്രൂരമായ ദേഹോപദ്രവവും ഏല്‍ക്കേണ്ടിവരും. സഹികെട്ടപ്പോള്‍ രണ്ടുതവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും എന്നാല്‍ അത് പരാജയപ്പെട്ടുവെന്നും നീനു പറയുന്നു.

തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം എന്നും നീനു പറയുന്നു. വീട്ടില്‍ തനിക്ക് ഒരിക്കല്‍ പോലും സമാധാനം ലഭിച്ചില്ലെന്നും നീനു തുറന്നുപറയുന്നു.

I've never known love at my home: Neenu, Kottayam, News, Trending, Murder, Suicide Attempt, Friends, Kerala

കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും വളരെ മുമ്പാണ് ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു നീനു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ബോധമറ്റ് കിടന്നതല്ലാതെ ആപത്തൊന്നും സംഭവിച്ചില്ല. കൈയിലെ മുറിവ് കണ്ട് നാട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും വീട്ടിലെ ആടിന് പുല്ല് ചെത്തുന്നതിനിടയില്‍ മുറിഞ്ഞതാണെന്ന് കള്ളം പറഞ്ഞു.

രണ്ടാമത്തെ ആത്മഹത്യാശ്രമവും കൈ മുറിച്ചായിരുന്നു. പക്ഷെ അതും പരാജയപ്പെട്ടു. അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ് ന ഒരിക്കലും അനുവദിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചാല്‍ പോലും ശകാരം ഉറപ്പായിരുന്നു.

ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച് പോലും നീനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല. കൊല്ലത്തെ നീനുവിന്റെ വീട്ടിലാകട്ടെ സദാസമയവും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു. വീട്ടിലെ വഴക്ക് കേട്ട് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് നോക്കാറുണ്ടെന്നും, നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറയുന്നു.

വീട്ടില്‍ സമാധാനം തരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ഭര്‍ത്താവ് ചാക്കോയ്ക്കും, മക്കള്‍ക്കും എതിരെ രഹ് ന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായതോടെ പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.

വീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ നീനു കോട്ടയത്തെത്തിയത്. അല്ലാതെ ജിയോളജി ഇഷ്ടമായിട്ടല്ലായിരുന്നു. ഹോസ്റ്റലിലേക്ക് മാറിയതോടെ പുതിയൊരു ലോകമായി. വല്ലപ്പോഴും ഫോണ്‍ വിളിച്ചാല്‍ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കൂ. അച്ഛന്‍ ചാക്കോ പേരിന് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടിലെത്തിയാല്‍ അന്നും സമാധാനം തരില്ലായിരുന്നു.

എന്നാല്‍ സഹോദരന്‍ ഷാനുവുമായി അച്ഛന്‍ നല്ല അടുപ്പത്തിലായിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുമായിരുന്നു. അതിന്റെ നൂറിലൊരംശം സ്‌നേഹം തന്നോട് കാണിച്ചിരുന്നുങ്കില്‍ എന്ന് താന്‍ പലപ്പോഴും ആശിച്ചിട്ടുണ്ടെന്നും നീനു പറയുന്നു.

എന്നാല്‍ താന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണെന്ന് നീനു തുറന്നുപറയുന്നു. വീട്ടില്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് താന്‍ കെവിന് വാക്ക് കൊടുത്തിരുന്നു. വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അങ്ങനെ കെവിനുമായി താന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയത് എന്നും നീനു പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I've never known love at my home: Neenu, Kottayam, News, Trending, Murder, Suicide Attempt, Friends, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?