കോട്ടയം ടൗണില്‍ നിന്ന് ജെ സി ബി കാണാതായിട്ട് 2 മാസം, ഇരുട്ടില്‍ തപ്പി പോലീസ്

കോട്ടയം: (www.kvartha.com 28.06.2018) കോട്ടയം ടൗണില്‍ നിന്ന് ഒരു ജെസിബി കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതുവരെ ജെസിബി തട്ടിയെടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 21നാണ് കോട്ടയം ടൗണിലെ ബേക്കര്‍ ജംഗ്ഷനില്‍നിന്നും ജെസിബി തട്ടിയെടുത്തത്. കെഎസ്ടിപി റോഡ് പണിക്കായി കൊണ്ടുവന്ന ശ്രീധന്യ കണ്‍സ്ട്രക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി. പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വരെ പോലീസ് അന്വേഷിച്ചെത്തി. കോയമ്പത്തൂരിലൂടെ ജെസിബി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് എങ്ങോട്ടു പോയി എന്നു കണ്ടെത്താനായില്ല.

JCB theft in Kottayam, Kottayam, News, Local-News, theft, Police, Probe, Missing, CCTV, Kerala.

ബേക്കര്‍ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനു ജെസിബി ഓടിച്ചുപോകുന്നതു കണ്ടെത്താന്‍ കഴിഞ്ഞു. പണിക്ക് ശേഷം രാത്രിയില്‍ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന ജെസിബിയാണ് കാണാതായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: JCB theft in Kottayam, Kottayam, News, Local-News, theft, Police, Probe, Missing, CCTV, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?