പ്രമുഖ ബി ജെ പി നേതാവും കൂട്ടാളികളും 27 കോടിരൂപ വിലമതിക്കുന്ന അനധികൃത മയക്കുമരുന്നുമായി പിടിയില്‍; അറസ്റ്റ് ചെയ്തത് എന്‍ എ ബി

ന്യൂഡെല്‍ഹി: (www.kvartha.com 21.06.2018) മണിപ്പൂരിലെ ബി ജെ പി നേതാവും കൂട്ടാളികളും 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയില്‍. ബി.ജെ.പി നേതാവും ചന്ദേല്‍ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലുത്‌ഖോസേയ് സൗ ഉള്‍പ്പടെയുള്ള ഏഴുപേരാണ് പിടിയിലായത്. എന്‍.എ.ബി ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

4.595 കിലോഗ്രാം ഹെറോയിന്‍, 28 കിലോഗ്രാം വേള്‍ഡ് ഓഫ് യുവേഴ്‌സ് ഗുളികള്‍, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ പഴയനോട്ടുകള്‍ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 21 റൗണ്ട് വെടിവയ്ക്കാവുന്ന 0.32 എന്‍പിബി പിസ്റ്റള്‍, ഒരു എസ്ബിബിഎല്‍ റൈഫിള്‍, രണ്ട് തോക്ക് ലൈസന്‍സ് ബുക്കുകള്‍, എട്ട് ബാങ്ക് പാസ്ബുക്കുകള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Manipur BJP leader held with drug worth Rs 27 crore, New Delhi, News, Politics, Police, Arrest, Crime, Criminal Case, Secret, Message, National

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലാംഗോള്‍ ഗെയിം ഗ്രാമത്തിലെ നേതാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വലിയ സൂട്‌കേസുകളിലായി ഒളിപ്പിച്ചനിലയില്‍ അനധികൃത മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ.എന്‍.സി) സ്ഥാനാര്‍ത്ഥിയായി ലുത്‌ഖോസേയ് സൗ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

Keywords: Manipur BJP leader held with drug worth Rs 27 crore, New Delhi, News, Politics, Police, Arrest, Crime, Criminal Case, Secret, Message, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?