യുഎ ഇ ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗിന് ഇനി മുതല്‍ വില നല്‍കണം; ബാഗ് ഒന്നിന് 24 ഫില്‍സ്

അബൂദാബി: (www.kvartha.com 19.06.2018) യു എ ഇയിലെ ചില ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ക്ക് വില ഈടാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. അബൂദാബിയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വൈട്രോസ് സ്റ്റോറുകളാണ് ഈയാഴ്ച മുതല്‍ ഈ പദ്ധതി നടപ്പിലാക്കുക. ബാഗ് ഒന്നിന് 24 ഫില്‍സ് ആണ് ഈടാക്കുക. പരീക്ഷണത്തിന്റെ ഭാഗമായി ആദ്യം 12 ആഴ്ചത്തേയ്ക്കാണ് കരിയര്‍ ബാഗിന് വില ഈടാക്കുക.

Gulf, UAE, Abu Dhabi, Waitros

ഈയാഴ്ച, അതായത് ജൂണ്‍ 16 ന് പദ്ധതി ആരംഭിച്ചു. സെപ്റ്റംബര്‍ എട്ട് വരെയാണ് ഇത് തുടരുക. അഞ്ചോളം ഗ്രോസറികളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  വൈട്രോസ് ഇത്തിഹാദ് ടവേഴ്‌സ്, വൈട്രോസ് സണ്‍ ആന്‍ഡ് സ്‌കൈ റീം ഐലന്റ്, വൈട്രോസ് അല്‍ സീന, വൈട്രോസ് സാദിയത് ബീച്ച് കമ്യൂണിണിറ്റി, വൈട്രോസ് ഈസ്റ്റേണ്‍ മാന്‍ ഗ്രോവ്‌സ് എന്നിവയാണവ.

വൈട്രോസിനെ കൂടാത് എസ്പിന്നീസും ഈ പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി 11 ബില്യണ്‍ കാരി ബാഗുകളാണ് പ്രതിവര്‍ഷം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇവ ഗുരുതരമായ പാരിസ്ഥിതീക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Another grocery operator, Spinneys, which has a number of outlets across the UAE has said that it is planning to implement the carrier bag charge.  However, other retailers contacted by Gulf News, including LuLu Hypermarket,  have yet to confirm if they’re also considering the same programme.

Keywords: Gulf, UAE, Abu Dhabi, Waitros


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?