മുംബൈയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പത്രസമ്മേളനം വെറും 2.45 മിനിട്ട്
മുംബൈ: (www.kvartha.com 13.06.2018) മുംബൈയിലെ ആദ്യ പത്രസമ്മേളനം മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിപ്പിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബുധനാഴ്ച രാവിലെ 8.30നായിരുന്നു പത്ര സമ്മേളനം വിളിച്ചുകൂട്ടിയിരുന്നത്. അച്ചടി, ഇലക്ട്രോണിക്‌സ്, ഓണ്‍ലൈന്‍ മീഡിയകളില്‍ നിന്നായി നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനെത്തിയിരുന്നു.
2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കാതെ ബിജെപിക്കും പ്രധാനമന്ത്രി മോഡിക്കും ആര്‍ എസ് എസിനും എതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തുകയായിരുന്നു. രണ്ട് മിനിട്ടിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ പത്രസമ്മേളനം അവസാനിപ്പിച്ചു.
നാഗ്പൂരിലേയ്ക്കും നന്ദെദിലേയ്ക്കുമുള്ള രാഹുലിന്റെ യാത്ര വൈകിയെന്നും അതിനാലാണ് പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതെന്നും പാര്‍ട്ടി പിന്നീട് പറഞ്ഞു.
പി ആര്‍ ടീമിനെയാണ് പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം കുറ്റപ്പെടുത്തിയത്. അല്പസമയം മാത്രമേ സമ്മേളനം ഉണ്ടാകൂവെന്ന് പറഞ്ഞിരുന്നുവെന്നും ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്ന് അച്ചടി മാധ്യമങ്ങള്‍ക്ക് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷെഡ്യൂളിനനുസരിച്ചാണ് പത്രസമ്മേളനം നടന്നതെന്നും അദ്ദേഹം അറിയിച്ചു.
ബാന്ദ്രയിലെ പ്രസ് ക്ലബ് ഹാളിലെത്താന്‍ രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയവരും മാധ്യമപ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. അവര്‍ നിരാശയോടെയാണ് മടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A party official later said: "Rahulji was getting delayed for his onward journey to Nagpur and Nanded and other engagements."
Keywords: National, Congress, Rahul Gandhi

Powered by Info News For You

Comments
Post a Comment