അബൂദാബിയിലെ ഏഴ് മാളുകളില്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് 90 ശതമാനം ഡിസ്‌കൗണ്ട്; ഓഫര്‍ ജൂണ്‍ 15ന്

അബുദാബി: (www.kvartha.com 05.06.2018) നഗരത്തിലെ ഏഴ് ഷോപ്പിംഗ് മാളുകളില്‍ ഗംഭീര ഡിസ്‌കൗണ്ട്. 90 ശതമാനം വരെ ഇളവുകളാണ് കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഡിസ്‌കൗണ്ട്. ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ്‍ വാര്‍ഷീകവും പ്രമാണിച്ചാണ് ഡിസ്‌കൗണ്ട്.

ജൂണ്‍ 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഡിസ്‌കൗണ്ട് സെയില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് അവസാനിക്കും. കഴിഞ്ഞ വര്‍ഷം യാസ് മാളില്‍ സംഘടിപ്പിച്ച മെഗാ സെയിലിന്റെ വിജയത്തെ തുടര്‍ന്ന് ഇത്തവണത്തെ വില്പനയില്‍ മറ്റ് മാളുകളും പങ്കാളികളാവുകയായിരുന്നു.

Gulf, UAE, Discount sale

വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്മ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവദി മാള്‍, യാസ് മാള്‍ എന്നിവയാണ് ഡിസ്‌കൗണ്ട് സെയില്‍ നടക്കുന്ന മാളുകള്‍.

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് അബൂദാബി ബീച്ചിലും അല്‍ ഐന്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിലും 5 മിനിട്ട് നീളുന്ന കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: With more than 500 stores involved, the sale will kick off at 10am on Friday, June 15, and run until 10am on Saturday, June 16.

Keywords: Gulf, UAE, Discount sale



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?