പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു; 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി 3 മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു, സോഷ്യല്‍ മീഡിയയിലും അപവാദ പ്രചരണം, ഡോക്ടര്‍ക്ക് പറയാനുള്ളത്
തിരുവനന്തപുരം: (www.kvartha.com 14.06.2018) പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. അതേസമയം ഡോക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അപവാദ പ്രചരണമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. മനുഷ്യ ജീവന് വില കല്‍പിക്കാത്ത ക്രൂരയായാണ് ഡോക്ടറെ ചിത്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. സിസേറിയന് മുമ്പ് അലര്‍ജി പരിശോധന നടത്താതെ കുത്തിവെയ്‌പ്പെടുത്തതാണ് മരണ കാരണമെന്നും 2,000 രൂപയ്ക്ക് വേണ്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് മൂന്നു മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഡോക്ടറുടെ ചികിത്സാ പിഴവാണ് ശ്രീജയുടെ മരണത്തില്‍ കലാശിച്ചതെന്നാരോപിച്ചാണ് ബന്ധുക്കളും ഒരു സംഘം നാട്ടുകാരും പ്രസവചികിത്സ നല്‍കിയ ഡോ. ബേബി ഷെറിനെ തടഞ്ഞുവെച്ചത്. ഡോക്ടറുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണ വീഡിയോയുമായി ഫേസ്ബുക്കിലെത്തുകയും ചെയ്തു.
വര്‍ക്കല ചാത്തംപാറ കെ.ടി.സി.ടി ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ശ്രീജ മരണപ്പെട്ടത്. എട്ടിനാണ് ശ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ വിറ്റാമിന്‍ മരുന്നുകള്‍ക്കൊപ്പം അലര്‍ജി പ്രതിരോധത്തിനുള്ള മരുന്നുകളും നല്‍കിയിരുന്നു. മരുന്നുകളുടെ ഉയര്‍ന്ന ഡോസാണ് അമ്മയുടെയും കുഞ്ഞിന്റെയും നില വഷളാക്കിയതെന്നാണ് ഭര്‍ത്താവും ബന്ധുക്കള്‍ ആരോപിക്കുന്നത്. ഏറെ വൈകിയാണ് ശ്രീജയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഡോക്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Thiruvananthapuram, Doctor, Social Network, Pregnant died in Hospital; Doctor blocked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment