മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി; 230 സീറ്റുകളില്‍ മല്‍സരിക്കുമെന്നും ബി എസ് പി
ഭോപാല്‍: (www.kvartha.com 18.06.2018) മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 230 നിയമസഭ മണ്ഡലങ്ങളില്‍ ബി എസ് പി തനിച്ച് മല്‍സരിക്കുമെന്നും സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നര്‍മ്മദ പ്രസാദ് അഹിര്‍വാര്‍ പറഞ്ഞു.
മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളായ കമല്‍ നാഥും ദീപക് ബബറിയയും പറഞ്ഞിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യകക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനകളെ ഖണ്ഡിക്കുന്നതാണ് ബി എസ് പിയുടെ നിലപാട്.
2013ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 44.88 ശതമാനം വോട്ടും കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടും ബി എസ്പിക്ക് 6.29 ശതമാനം വോട്ടുമാണ് ലഭിച്ചത്.
ബിജെപിക്ക് 165 സീറ്റും കോണ്‍ഗ്രസിന് 58 സീറ്റും ബി എസ് പിക്ക് 4 സീറ്റും എന്നിങ്ങനെയായിരുന്നു കണക്ക്. സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. ആകെ 230 നിയമസഭ സീറ്റുകളാണ് മദ്ധ്യപ്രദേശിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Seat wise, the BJP had won 165, the Congress 58 and the BSP 4, while independents hold 3 seats in MP's 230 member assembly.
Keywords: National, Politics, Congress, BSP

Powered by Info News For You

Comments
Post a Comment