ചെറുമീനുകളെ പിടിക്കുന്നതിലൂടെ കേരളത്തിന് 22.1 കോടിയുടെ നഷ്ടം

കൊച്ചി: (www.kvartha.com 07.06.2018) അനിയന്ത്രിതമായ രീതിയില്‍ ചെറുമീനുകളെ പിടിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചെറുമീനുകള്‍ പിടിക്കപ്പെട്ടത് കിളിമീനിന്റേതാണ്. ഇതുകൊണ്ട് മാത്രം 221 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മത്സ്യമേഖലയ്ക്കുണ്ടായ നഷ്ടമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ചെറുമീനുകളെ വന്‍തോതില്‍ പിടിക്കുന്നത് മൂലം, മത്സ്യത്തിന്റെ മൊത്ത ലഭ്യത, ഉല്‍പാദനം, വംശസംഖ്യാ വര്‍ധനവ്, പ്രജനനം എന്നിവ താളം തെറ്റുന്നതായും സിഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കുന്നു. കേരളത്തിന്റെ മത്സ്യമേഖലയുടെ പുരോഗതി ലക്ഷ്യമാക്കി പരിപാലന മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പഠനം. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ പദ്ധതിയുടെ മുഖ്യഗവേഷകനായ ഡോ ടി എം നജ്മുദ്ധീന്‍ പഠനഫലങ്ങള്‍ അവതരിപ്പിച്ചു.

Small fish hunting 22.1 crore lost, Kochi, News, Fishermen, Business, Researchers, Study, Conference, Kerala

മത്സ്യത്തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സമുദ്രഭക്ഷ്യോല്‍പ്പന്ന കയറ്റുമതി വിതരണക്കാര്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പശാലയില്‍ സംബന്ധിച്ചത്. സിഎംഎഫ്ആര്‍ഐ കഴിഞ്ഞ വര്‍ഷം നടത്തിയ ഗവേഷണ ഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു സംയുക്ത യോഗം.

ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിന് കേരളത്തിന്റെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലും നിയമം കൊണ്ട് വരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ശില്‍പശാലയില്‍ ആവശ്യപ്പെട്ടു. അടിത്തട്ട് മത്സ്യങ്ങളുടെ പാലായന സ്വഭാവം സിഎംഎഫ്ആര്‍ഐ പഠനവിധേയമാക്കണം. ലഭ്യത കുറഞ്ഞുവരുന്ന പരവ പോലുള്ള മത്സ്യങ്ങളെക്കുറിച്ച് പ്രത്യേകമായി പഠനം നടത്തണം. മത്സ്യബന്ധന യാനങ്ങള്‍ അളവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Small fish hunting 22.1 crore lost, Kochi, News, Fishermen, Business, Researchers, Study, Conference, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?