നഷ്ടക്കണക്ക് പറഞ്ഞുമടുത്തു; ഇത്തവണ കെഎസ്ആര്‍ടിസിക്ക് പറയാന്‍ 207 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍

തിരുവനന്തപുരം: (www.kvartha.com 01.06.2018) കെഎസ്ആര്‍ടിസിക്ക് നഷ്ടക്കണക്ക് പറഞ്ഞുമടുത്തു. എന്നും പൊതുഗതാഗതം നഷ്ടത്തിലാണെന്ന് പല്ലവി തന്നെയാണ് മലയാളികള്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ കെഎസ്ആര്‍ടിസിക്ക് പറയാന്‍ 207 കോടിയുടെ റെക്കോര്‍ഡ് കളക്ഷനുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍ കാഴ്ചവെച്ച ഈ മികച്ച പ്രകടനത്തിന് ഇരട്ടിമധുരമാണ്.

മേയ് മാസത്തിലാണ് കെ എസ് ആര്‍ ടി സി റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. 207.35 കോടി രൂപയാണ് ഇത്തവണ നേടിയത്. 2017 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികം ലഭിച്ചത് 21.74 കോടി രൂപ. വേനല്‍ക്കാലത്ത് കളക്ഷന്‍ കൂടാറുണ്ടെങ്കിലും 200 കോടിക്ക് മുകളില്‍ ഉയരുന്നത് ആദ്യമായിട്ടാണ്.


2017 ഡിസംബറില്‍ കിട്ടിയ 195.21 കോടിയും, 2018 ജനുവരിയിലെ 195.94 കോടി രൂപയുമാണ് ഇതിന് മുമ്ബുള്ള മികച്ച കളക്ഷനുകള്‍. എന്നാല്‍ ശബരിമല പ്രത്യേക ബസുകളുടെ വരുമാനവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതൊന്നുമില്ലാതെയാണ് കഴിഞ്ഞ മാസം 207 കോടിക്ക് മുകളില്‍ വരുമാനം കിട്ടിയത്.

കട്ടപ്പുറത്തായിരുന്ന ബസുകള്‍ നിരത്തിലിറക്കിയതും വരുമാനമുള്ള റൂട്ടുകള്‍ കേന്ദ്രീകരിച്ച് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചതുമാണ് വരുമാനവര്‍ദ്ധനവിന് കാരണം. ബസുകളുടെ കൂട്ടയോട്ടം തടയാന്‍ റൂട്ടുകളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ച് പോയിന്റ് ഡ്യൂട്ടി ശക്തമാക്കിയതും വരുമാനവര്‍ദ്ധനവിന് വഴിതെളിച്ചതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, KSRTC, bus, 207 Cr record collection achieved by KSRTC at May


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?