2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ല: അമിത് ഷായെ ഞെട്ടിച്ച് ശിവസേന

ദേശീയം (www.evisionnews.co): 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന. തങ്ങളുടെ മുഖപത്രമായ 'സാമ്ന'യിലെ ലേഖനത്തിലാണ് ശിവസേന ബി.ജെ.പിക്കെതിരായ നിലപാട് കടുപ്പിച്ചത്. ഇന്ന് വൈകീട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറേയുമായി കൂടിക്കാഴ്ച നിശ്ചയിരിക്കെയാണ് ശിവസേന തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.

നിലവില്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഓരോന്നായി വഴിപിരിഞ്ഞുപോകുന്ന സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് അമിത് ഷാ 'സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍' എന്ന് പേരിട്ട് അനുരഞ്ജനത്തിന്റെ വഴിയിലേക്ക വന്നത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്നെ സഖ്യത്തിനില്ലായെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷനെ ചൊടിപ്പിച്ചിരിക്കുകയാണ്. സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വൈകി പോയെന്നും ഇതിന് നാലുവര്‍ഷങ്ങളും കുറച്ചധികം തെരഞ്ഞെടുപ്പ് തോല്‍വികളും ബി.ജെ.പിക്ക് വേണ്ടി വന്നെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറയുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ലേഖനത്തില്‍ പറയുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?