2019 ലെ പൊതു തെരഞ്ഞടുപ്പില്‍ യു പി യിലെ പകുതി സീറ്റും നല്‍കണമെന്ന് ബി എസ് പി ; ഇല്ലെങ്കില്‍ തനിച്ച് മത്സരിക്കുമെന്ന് മായാവതിയുടെ ഭീഷണി
ന്യൂഡല്‍ഹി: (www.kvartha.com 02.06.2018) 2019 ലെ പൊതു തെരഞ്ഞടുപ്പില്‍ യു പി യിലെ പകുതി സീറ്റും നല്‍കണമെന്ന് ബി എസ് പി, ഇല്ലെങ്കില്‍ തനിച്ച് മത്സരിക്കുമെന്ന് മായാവതിയുടെ ഭീഷണി. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം തങ്ങള്‍ക്ക് വേണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം.
യു.പിയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം വിജയം നേടിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ബി.എസ്.പി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മായാവതിയുടെ ആവശ്യത്തോട് എസ്.പി നേതാവ് അഖിലേഷ് യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം അനുകൂല നിലപാട് എടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് എസ്.പിക്കുള്ളതെന്ന അഖിലേഷിന്റെ പ്രസ്താവന തന്നെ അതിന് ഉദാഹരണമാണ്.
അതേസമയം കെയ്‌റാനയില്‍ ഉണ്ടാക്കിയ ഫോര്‍മുല തന്നെ മറ്റ് മണ്ഡലങ്ങളിലും തുടരണമെന്നാണ് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ആവശ്യപ്പെടുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ ഫോര്‍മുല ആവര്‍ത്തിക്കുകയാണെങ്കില്‍ യു.പിയില്‍ ബി.ജെ.പിയുടെ ആധിപത്യത്തെ തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസിന്റേയും ആര്‍.എല്‍.ഡിയുടെയും കണക്ക് കൂട്ടല്‍.

Keywords: ‘BSP seeks 40 out of 80 seats in UP’, New Delhi, News, Politics, Trending, BSP, Threatened, Election, Congress, National.
Powered by Info News For You

Comments
Post a Comment