2009ലെ ദക്ഷിണാഫ്രിക്കന്‍ ഐപിഎല്ലില്‍ ക്രമക്കേട്: ബിസിസിഐയ്ക്ക് 121 കോടി രൂപ പിഴ ചുമത്തി

മുംബൈ: (www.kvartha.com 01.06.2018) 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് 121 കോടി രൂപ പിഴ ചുമത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് പിഴ ചുമത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട്) നിയമം തെറ്റിച്ചുവെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിഴ. ശ്രീനിവാസന്‍, ലളിത് മോദി, എം പി പാണ്ഡവ് തുടങ്ങിയവരും പിഴയടക്കണം.


ബിസിസിഐക്ക് 82.66 കോടി രൂപയും എന്‍ ശ്രീനിവാസന്‍ (11.53 കോടി), ലളിത് മോദി (9.72 കോടി), ബിസിസിഐ മുന്‍ ട്രഷറര്‍ എംപി പാണ്ഡവ് (9.72 കോടി) എന്നിങ്ങനെയാണ് പിഴ. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂറിന് ഏഴ് കോടിയും പിഴ വിധിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിച്ച ഐപിഎല്ലിന്റെ ഭാഗമായി 243 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് നിയമങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഇതുസംബന്ധിച്ച് ബിസിസിഐ അധികൃതരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 45 ദിവസത്തിനുള്ള പിഴ ഒടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: India, World, Mumbai, South Africa, BCCI, IPL, Sports, Cricket, Fine, IPL 2009: ED Slaps Rs 121-cr FEMA Penalty on BCCI, N Srinivasan & Lalit Modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?