20 രൂപ ചോദിച്ചെത്തി, പഴ്‌സില്‍ കണ്ടത് രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍; പിന്നെ നടന്നത് പിടിവലിയും കൊലപാതകവും; തനിച്ചുതൊമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍
ഫറോക്ക്: (www.kvartha.com 17.06.2018) 20 രൂപ ചോദിച്ചെത്തി, എന്നാല്‍ പഴ്‌സില്‍ കണ്ടത് രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍. ഇതോടെ പണം സ്വന്തമാക്കാനുള്ള പിടിവലിയായി. തുടര്‍ന്ന് കൊലപാതകവും. അരക്കിണറില്‍ തനിച്ച് താമസിക്കുകയായിരുന്ന ആമിന എന്ന വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനാറുകാരന്‍ അറസ്റ്റില്‍ .
ഇരുപത് രൂപ ചോദിച്ചാണ് 16കാരന്‍ വയോധിക മാത്രം താമസിക്കുന്ന വീട്ടില്‍ എത്തിയത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ തയ്യാറാകാതെ അവര്‍ പഴ്‌സില്‍ നിന്നും കാശ് എടുക്കാന്‍ തുനിഞ്ഞു. അപ്പോഴാണ് അതില്‍ രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍ പയ്യന്‍ കാണുന്നത്. ഇതോടെ പണം പിടിച്ചുപറിക്കാന്‍ ശ്രമം തുടങ്ങി. പിടിവലിക്കിടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പയ്യന്‍ വയോധികയെ കുത്തുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മാപ്പിളപ്പാട്ട് ഗായകന്‍ കെ.എം.കെ വെള്ളയിലിന്റെ ഭാര്യ അരക്കിണര്‍ സിമന്റ് ഗോഡൗണിന് പിന്‍വശം താമസിക്കുന്ന പനങ്ങാട്ടുപറമ്പ് റുക്‌സാന മന്‍സിലില്‍ ആമിനയെ (65) വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഉളിപോലുള്ള ആയുധം കൊണ്ട് മുറിവേറ്റ് രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തലയിലും മുഖത്തും കൈയിലുമടക്കം 15ഓളം മുറിവുകളുമുണ്ടായിരുന്നു.
അന്വേഷണത്തിന് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സി.ഐ സതീശനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ചുമതലപ്പെടുത്തിയിരുന്നത്. സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, സൗത്ത് അസി. കമ്മിഷണര്‍ കെ.പി. അബ്ദുല്‍ റസാഖ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ ദിവസം തന്നെ സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിഭാഗം, സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു.
ആമിന താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്ത് പണയത്തിന് മറ്റൊരു കുടുംബം താമസിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ആമിനയെ കാണാന്‍ അല്‍പമകലെ താമസിക്കുന്ന മകള്‍ റുക്‌സാനയുടെ മകന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അടുത്ത വീട്ടുകാരെ വിളിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മകന്‍ റഹീസ് ബാബു ശനിയാഴ്ച രാവിലെ ഫോണ്‍ വിളിച്ചിട്ടും ആമിനയെ കിട്ടാത്തതിനെത്തുടര്‍ന്നാണ് കൊച്ചുമകന്‍ വീട്ടിലെത്തിയത്. മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മാത്തോട്ടം ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 16 year old arrested for murder case, News, Crime, Criminal Case, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment