നീറ്റില്‍ തോറ്റു; ഡെല്‍ഹിയിലും തമിഴ്‌നാട്ടിലും 2 പേര്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി/ചെന്നൈ: (www.kvartha.com 05.06.2018) ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) യില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ഡെല്‍ഹിയിലും തമിഴ്‌നാട്ടിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. ഡെല്‍ഹിയിലെ ദ്വാരകയിലും തമിഴ്‌നാട്ടിലെ വില്ലുപുരത്തുമാണ് സംഭവം.

ദ്വാരക സെക്ടര്‍ 12ല്‍ 19കാരനായ പ്രണവ് മെഹന്ദിരത ആണ് യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ജീവനൊടുക്കിയവരില്‍ ഒരാള്‍. തിങ്കളാഴ്ച വൈകിട്ട് 5.15 മണിയോടെ എട്ടു നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് പ്രണവ് ജീവനൊടുക്കിയത്. ഇത് രണ്ടാം തവണയാണ് പ്രണവ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇത്തവണയും സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രണവ് ഈ കടുകൈക്ക് മുതിരുകയായിരുന്നു. കെട്ടിടത്തില്‍ നിന്നും ചാടുന്നതിനു മുന്‍പ് ഇയാള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാനും ശ്രമം നടത്തിയിരുന്നു.

Failing to clear CBSE NEET 2018, 2 students commit suicide, New Delhi, News, Examination, Education, Suicide, Protesters, National

വില്ലുപുരത്ത് നിര്‍മ്മാണ തൊഴിലാളിയുടെ മകളായ പ്രതിഭയാണ് ജീവനൊടുക്കിയ രണ്ടാമത്തെ ആള്‍. പരീക്ഷയില്‍ തോറ്റതറിഞ്ഞ് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 1200ല്‍ 1125 മാര്‍ക്ക് നേടിയ പെണ്‍കുട്ടി നീറ്റ് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിനിയാണ്.

പ്രതിഭയുടെ ആത്മഹത്യയോടെ തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നീറ്റ് വിജയിക്കാന്‍ കഴിയാത്ത നിരാശയില്‍ കഴിഞ്ഞ വര്‍ഷം അനിത എന്ന കുട്ടി ആത്മഹത്യ ചെയ്തത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ 98% മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയായിരുന്നു അനിത.

നീറ്റ് നടപ്പാക്കുന്നത് വരെ തമിഴ്‌നാട്ടില്‍ ഉന്നത പഠനത്തിന് യോഗ്യത പരീക്ഷ ഉണ്ടായിരുന്നില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. അപ്രതീക്ഷിതമായി നീറ്റ് എത്തിയതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനമെന്ന കടമ്പകടക്കാനാവാതെ നിരാശരാകുന്നത്. എന്‍ട്രന്‍സ് പരീക്ഷ കുട്ടികളില്‍ അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക പ്രശ്‌നമുള്ളവര്‍ക്കും ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്കും സ്വകാര്യ പരിശീലനത്തിന് പങ്കെടുക്കാന്‍ കഴിയാതെ പിന്നോക്കം പോകുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നുണ്ട്. ഇത്തവണ നീറ്റില്‍ പങ്കെടുത്തവരില്‍ തമിഴ് നാട്ടില്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് വിജയിച്ചത്. രാജസ്ഥാന്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും താഴെയാണ് തമിഴ്‌നാട്ടിലെ വിജയശതമാനം.

Keywords: Failing to clear CBSE NEET 2018, 2 students commit suicide, New Delhi, News, Examination, Education, Suicide, Protesters, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?