മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് 2 പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; 6 പേര്‍ക്ക് പരിക്ക്

മുംബൈ: (www.kvartha.com 11.06.2018) മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഔറംഗാബാദിലെ ചന്ദഗോണ്‍ ഗ്രാമത്തിലെ ഒരു ഫാമിന്റെ സമീപത്ത് നിന്നാണ് എട്ട് പേരെ ആള്‍ക്കൂട്ടം പിടികൂടിയത്. ഇവര്‍ ഇവിടെ മോഷണത്തിനെത്തിയതെന്ന് കരുതി സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം മരപ്പലകയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

News Alerts! Two people beaten to death by mob of villagers in Aurangabad, Mumbai, News, Crime, Criminal Case, Maharashtra, Injured, Hospital, Treatment, Police, Case, National

സംഭവത്തില്‍ കണ്ടാലറിയുന്ന 300പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അസമില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുടെ സംഘത്തില്‍പ്പെട്ടവരാണെന്ന് സംശയിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം ഇവരെ തടഞ്ഞുവയ്ക്കുകയും പിന്നീട് കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.
Keywords: News Alerts! Two people beaten to death by mob of villagers in Aurangabad, Mumbai, News, Crime, Criminal Case, Maharashtra, Injured, Hospital, Treatment, Police, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?