പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ 19കാരിയും തമിഴ് യുവാവും നാടുവിട്ടു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.06.2018) പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ 19കാരിയും തമിഴ് യുവാവും നാടുവിട്ടു. തൃക്കരിപ്പൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ സുജ (19)യാണ് കാമുകനായ തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. ഞായറാഴ്ച രാവിലെ മുതല്‍ സുജയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി വ്യക്തമായത്.

ഇരുവരുടെയും പ്രണയബന്ധത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞിരുന്നുവെങ്കിലും കുടുംബം ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് കമിതാക്കള്‍ നാടുവിട്ടത്. ഇരുവരെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Love, Trikaripur, Missing, Police, Investigation, complaint, 19 year old eloped with lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?