18കാരിയെ ഗള്‍ഫിലേക്ക് കയറ്റി ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ച മോഡലുകള്‍ പിടിയില്‍

റഷ്യ: (www.kvartha.com 07.06.2018) 18 കാരിയെ ഗള്‍ഫിലേക്ക് കയറ്റി ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ച മോഡലുകള്‍ പിടിയില്‍. പ്രശസ്ത മോഡലുകളായ സെനിയ സ്റ്ററിക്കോവ, ടറ്റിയാന പെട്രോവ എന്നിവരെയാണ് മോസ്‌കോ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ആയയുടെ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇവര്‍ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടിയെ വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു.

ഇത്തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ മോഡലുകള്‍ക്ക് ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളിലൊരാള്‍ മിസ്സിസ് റഷ്യ 2017 അവസാന റൗണ്ട് വരെയെത്തിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. മോഡലിങ് ഏജന്‍സി നടത്തുന്ന ഇവര്‍ ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മനുഷ്യകടത്ത് നടത്തിയിരുന്നത്. ആറു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 Models arrested for selling a girl as slave, Russia, News, Girl, Secret, Message, Airport, Police, Arrested, World

റഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതാണ് ഇരയായ പെണ്‍കുട്ടി. നല്ല ശമ്പളം ലഭിക്കും എന്നു പറഞ്ഞാണ് കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ 17 ലക്ഷം രൂപയ്ക്ക് പെണ്‍കുട്ടിയെ വന്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറാനായിരുന്നു ഇരുവരുടേയും ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Models arrested for selling a girl as slave, Russia, News, Girl, Secret, Message, Airport, Police, Arrested, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?