ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: 18 അംഗ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം ശ്രീജേഷ് നയിക്കും

ന്യൂഡല്‍ഹി: (www.kvartha.com 01.06.2018) ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് നായകന്‍. നെതര്‍ലന്‍ഡ്സിലെ ബ്രെഡയില്‍ ജൂണ്‍ 23 നാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ബിരേന്ദ്ര ലക്ര പ്രതിരോധത്തില്‍ തിരിച്ചെത്തുന്നത് ടീമിന് ശക്തിപകരും. മുന്‍ നായകന്‍ സര്‍ദാര്‍ സിംഗും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുതിര്‍ന്ന താരങ്ങളും യുവാക്കളും ഉള്‍പ്പെടെ സന്തുലിതമായ ടീമാണിതെന്നും വരുന്ന ഏഷ്യന്‍ ഗെയിംസിന് മുമ്പ് കളിക്കാര്‍ക്ക് അവരുടെ കരുത്ത് തെളിയിക്കാന്‍ ചാമ്പ്യന്‍സ് ട്രോഫി ഗുണം ചെയ്യുമെന്നും പരിശീലകന്‍ ഹരേന്ദ്ര സിംഗ് വ്യക്തമാക്കി. ജൂണ്‍ 23 ന് പാകിസ്താനോടെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
\
ടീം: ഗോള്‍കീപ്പര്‍മാര്‍: പി ആര്‍ ശ്രീജേഷ് (ക്യാപ്റ്റന്‍), കൃഷന്‍ ബഹദൂര്‍ പതക്. പ്രതിരോധം: ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ജര്‍മന്‍പ്രീത് സിംഗ്, ബിരേന്ദ്ര ലക്ര, അമിത് രോഹിദാസ്. മധ്യനിര: മന്‍പ്രീത് സിംഗ്, ചിംഗ്‌ലന്‍സന സിംഗ്, സര്‍ദാര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്. മുന്നേറ്റനിര: എസ് വി സുനില്‍, രമണ്‍ദീപ് സിംഗ്, മന്‍ദീപ് സിംഗ്, സുമിത് കുമാര്‍, ആകാശ്ദീപ് സിംഗ്, ദില്‍പ്രീത് സിങ്.

Keywords: India, World, Hockey, Sports, New Delhi, PR Sreejesh To Lead 18-Member Indian Men's Hockey Team For Champions Trophy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?