18 കാരനൊപ്പം 19കാരിക്ക് ഒരുമിച്ച് ജീവിക്കാം; നിര്‍ണായക ഉത്തരവ് ഹൈക്കോടതിയുടേത്

കൊച്ചി: (www.kvartha.com 01.06.2018) 18 കാരനൊപ്പം 19കാരിക്ക് ഒരുമിച്ച് ജീവിക്കാം, നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പതിനെട്ടു വയസുകാരനും പത്തൊന്‍പതു കാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹൈക്കോടതിയും നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

തന്റെ മകളെ പതിനെട്ടു വയസുകാരനായ കൗമാരക്കാരന്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാസ് എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒന്നിച്ചു താമസിക്കുന്നതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിധിയുണ്ട്.

Kerala High Court allows teenage Muslim couple to be in live-in relationship, Kochi, News, High Court of Kerala, Complaint, Supreme Court of India, Marriage, Kerala

ഇന്ത്യയില്‍ വിവാഹത്തിന് മാത്രമേ നിലവില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളൂ. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാന്‍ കഴിയും. ഒന്നിച്ചു താമസിക്കാന്‍ വിവാഹിതരാകേണ്ട കാര്യമില്ലെന്ന സുപ്രീംകോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala High Court allows teenage Muslim couple to be in live-in relationship, Kochi, News, High Court of Kerala, Complaint, Supreme Court of India, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?