പിതാവ് നിരന്തരം പീഡിപ്പിക്കുന്നതായി 17കാരിയുടെ വെളിപ്പെടുത്തല്‍; ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശല്യപ്പെടുത്തും, എതിര്‍ത്താല്‍ അടിക്കും, തന്റെ നഗ്നചിത്രങ്ങള്‍ എടുത്തതായും പെണ്‍കുട്ടി

ന്യുഡല്‍ഹി: (www.kvartha.com 22.06.2018) വര്‍ഷങ്ങളായി പിതാവ് തന്നെ നിരന്തരം പീഡിപ്പിച്ചുവരികയാണെന്ന വെളിപ്പെടുത്തലുമായി പതിനേഴുകാരി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശല്യപ്പെടുത്തുമെന്നും എതിര്‍ത്താല്‍ അടിക്കുമെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. വിട്ടുമാറാത്ത മൈഗ്രെയ്ന്‍ ചികിത്സയ്ക്കായി ഡെല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയാണ് ഡോക്ടറുടെ മുന്നില്‍ മനസുതുറന്നത്. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് സ്വന്തം പിതാവില്‍ നിന്നും ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. അമ്മയും സഹോദരിക്കുമൊപ്പം ബിഹാറിലെ ഷെയ്ഖ്പുരയിലാണ് താമസം. തനിക്ക് മൈഗ്രെയ്ന്‍ ആരംഭിച്ചത് ഈ സംഭവത്തോടെയാണെന്നും പെണ്‍കുട്ടി പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട ഡോക്ടര്‍ മറ്റ് മുതിര്‍ന്ന ഡോക്ടര്‍മാരുമായി ഇക്കാര്യം പങ്കുവച്ച ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്.

Girl molested by father multiple times, confesses to doctor, New Delhi, News, Crime, Criminal Case, Hospital, Treatment, National

അതേസമയം കുട്ടികള്‍ക്കു നേര്‍ക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ അവരെ വൈകാരികമായി മുറിവേല്‍പ്പിക്കുമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. ഡെല്‍ഹി പോലീസിന്റെ 2016ലെ പഠനം അനുസരിച്ച് ബാല പീഡനങ്ങളില്‍ 86 ശതമാനവും നടക്കുന്നത് വീടുകളിലാണ്. പ്രതികളില്‍ ഭൂരിഭാഗവും അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കും. 39% കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും സുഹൃത്തുക്കളോ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോ ആയിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

Keywords: Girl molested by father multiple times, confesses to doctor, New Delhi, News, Crime, Criminal Case, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?